മുംബൈ ലഹരിക്കേസ്: സമീര്‍ വാങ്കഡെയ്ക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണം

മുംബൈ ലഹരി കേസില്‍ എന്‍.സി.ബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയ്ക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വിജിലന്‍സ് അന്വേഷിക്കും.വകുപ്പുതല അന്വേഷണത്തിനും എന്‍.സി.ബി ഡയറക്ടര്‍ ജനറല്‍ സത്യ നാരായണ്‍ പ്രധാന് ഉത്തരവിട്ടു. കേസിലെ സാക്ഷി പ്രഭാകര്‍ സെയില്‍ എന്‍.സി.ബി ഓഫീസിലെത്തി മൊഴി നല്കി.
മുംബൈ ലഹരി കേസ് അന്വേഷിക്കുന്ന എന്‍.സി.ബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയ്ക്കെതിരെ കേസിലെ സാഷി പ്രഭാകര്‍ സെയ്ല് ഉയര്‍ത്തിയ ആരോപണങ്ങളിലാണ് വിജിലന്‍സ് അന്വേഷണം. കേസ് അന്വേഷണത്തില്‍ ഉണ്ടാകുന്ന ഏത് പരാതിയും അന്വേഷിക്കുമെന്നും എന്‍.സി.ബി ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. ആരോപണങ്ങള്‍ക്കിടെയാണ് കേസിലെ സാക്ഷി പ്രഭാകര്‍ സെയ്ല് മുംബൈ എന്‍.സി.ബി കമ്മീഷണര്‍ ഓഫീസിലെത്തി മൊഴി നല്‍കിയത്.
തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി സമീര്‍ വാങ്കഡെ ആവര്‍ത്തിച്ചു. പ്രഭാകര്‍ സെയ്ലിന്റെ വെളിപ്പെടുത്തല്‍ കേസ് അന്വേഷണം വഴി തെറ്റിക്കാനെന്നും ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നതായും സമീര്‍ വാങ്കഡെ പറഞ്ഞു. കേസ് അന്വേഷണം സംബന്ധിച്ച് എന്‍.സി.ബിയും സമീര്‍ വാങ്കഡെയും സെഷന്‍സ് കോടതിയില്‍ സത്യവാങ്മൂലം നല്കി.
ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് പ്രതിയായ മുംബൈ ലഹരിക്കേസിലെ സാക്ഷിമൊഴിയാണ് എന്‍.സി.ബിയെ പ്രതിരോധത്തിലാക്കിയത്. ആര്യന് ഖാനൊപ്പം ക്രൂയിസ് കപ്പലില്‍ നിന്നും സെല്‍ഫിയെടുത്ത കിരണ്‍ ഗോസായി ഷാരൂഖ് ഖാനോട് 25 കോടി രൂപ ആവശ്യപ്പെട്ടുവെന്നാണ് കേസിലെ സാക്ഷിയായ പ്രഭാകര്‍ സെയില്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. 25 കോടിയില്‍ 18 കോടി എന്‍.സി.ബി സോണല്‍ ഡയറക്ടറായ സമീര്‍ വാങ്കഡെക്ക് നല്‍കാമെന്ന് ഗോസാവി പറഞ്ഞത് കേട്ടെന്നും സത്യവാങ്മൂലത്തിലുണ്ട്.

