KSDLIVENEWS

Real news for everyone

വീണ്ടും ഗവര്‍ണര്‍; രണ്ടു വൈസ് ചാന്‍സലര്‍മാര്‍ക്കു കൂടി കാരണം കാണിക്കല്‍ നോട്ടീസ്

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടു വൈസ് ചാന്‍സലര്‍മാര്‍ക്കു കൂടി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥിനും ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പി.എം. മുബാറക് പാഷയ്ക്കുമാണ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

ഇരു വി.സിമാരുടെയും നിയമനത്തില്‍ യു.ജി.സി. ചട്ടലംഘനമുണ്ടായിട്ടുണ്ടെന്ന് രാജ്ഭവന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സാങ്കേതിക സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട സുപ്രീം കോടതിവിധിയുടെ പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ നീക്കം. നവംബര്‍ നാലിനകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്.


സമീപകാലത്താണ് ഇരു സര്‍വകലാശാലകളും രൂപവത്കരിക്കപ്പെട്ടിട്ടുള്ളത്. സര്‍ക്കാര്‍ വി.സിയുടെ പേര് നിര്‍ദേശിക്കുകയും ഗവര്‍ണര്‍ അത് അംഗീകരിക്കുകയുമായിരുന്നു. സാധാരണ പുതിയ സര്‍വകലാശാല
രൂപവത്കരിക്കുമ്പോള്‍ ഈ രീതിയില്‍ തന്നെയാണ് നിയമനം. എന്നാല്‍ കഴിഞ്ഞ ദിവസത്തെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഈ നിയമനങ്ങളെ ചോദ്യം ചെയ്യാനാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!