KSDLIVENEWS

Real news for everyone

കൊച്ചി മോഡലുകളുടെ മരണം; എക്‌സൈസ് റിപ്പോര്‍ട്ട് ഇന്ന് നല്‍കും

SHARE THIS ON

കൊച്ചി മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ എക്‌സൈസ് മേധാവി എക്‌സൈസ് കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. ഫോര്‍ട്ട് കൊച്ചി നമ്ബര്‍ 18 ഹോട്ടലിന്റെ ബാര്‍ ലൈസന്‍സ് റദ്ദാക്കണമെന്ന പരാതിയിലാണ് നടപടി.

അധിക സമയം ഹോട്ടലില്‍ മദ്യം വിളമ്ബിയെന്ന് ഒക്ടോബര്‍ 31 ന് എക്‌സൈസ് കണ്ടെത്തിയിരുന്നു. ഒക്ടോബര്‍ 23 ന് സമയ പരിധി കഴിഞ്ഞും മദ്യം വിളമ്ബിയതിന് ഹോട്ടലിന് എതിരെ കേസെടുത്തിരുന്നു. ലഹരി പാര്‍ട്ടി നടന്നോ എന്നറിയാന്‍ ഹോട്ടല്‍ ഉടമയെ ചോദ്യം ചെയ്യുമെന്നും എക്‌സൈസ് ചൂണ്ടിക്കാട്ടി.


അതേസമയം മോഡലുകള്‍ പങ്കെടുത്ത ഡി.ജെ പാര്‍ട്ടിയുടെ ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്ക് കണ്ടെത്താന്‍ ശ്രമം തുടരുന്നു. ഇതിനിടെ കൊച്ചി കായലില്‍നിന്ന് മല്‍സ്യത്തൊഴിലാളികള്‍ക്ക് ഒരു ഹാര്‍ഡ് ഡിസ്ക് ലഭിച്ചു. ഉപയോഗശൂന്യമായ വസ്തുവെന്ന് കരുതി കായലില്‍ തിരികെ ഉപേക്ഷിച്ചുവെന്ന് ഇവര്‍ പൊലീസിനെ അറിയിച്ചു. ഇതേ തുടര്‍ന്ന് മല്‍സ്യബന്ധന വല ഉപയോഗിച്ച്‌ കായലില്‍ പരിശോധന നടത്താന്‍ പൊലീസ് നീക്കം തുടങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!