KSDLIVENEWS

Real news for everyone

ഉത്തര്‍പ്രദേശിലെ നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും

SHARE THIS ON

ഉത്തര്‍പ്രദേശിലെ നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തറക്കല്ലിടും. നോയിഡ അന്താരാഷ്‌ട്ര വിമാനത്താവളം ഡല്‍ഹിയിലെ നിലവിലെ ഐജിഐ വിമാനത്താവളത്തില്‍ നിന്ന് 72 കി.മീ അകലെയാണ് പണിയുന്നത്. എന്‍സിആര്‍ മേഖലയില്‍ ഉത്തര്‍പ്രദേശിലെ ഗൗതം ബുദ്ധ്‌നഗറിലെ ജെവാറിന് സമീപമാണ് നോയിഡ അന്താരാഷ്‌ട്ര വിമാനത്താവളം (എന്‍ഐഎ) യാഥാര്‍ത്ഥ്യമാകുക.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശില്‍, യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ സുപ്രധാന അടിസ്ഥാന സൗകര്യ പദ്ധതിയാണ് ഗൗതം ബുദ്ധ നഗര്‍ ജില്ലയിലെ ജെവാറിലെ വിമാനത്താവളം. പൊതു-സ്വകാര്യ പങ്കാളിത്ത (പി.പി.പി) മോഡിലാണ് വിമാനത്താവളം വികസിപ്പിക്കുന്നത്. തുടര്‍ന്ന് മഹോബയിലും ഝാന്‍സിയിലും നടക്കുന്ന റാലികളെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രഖ്യാപനത്തിന് ശേഷം പ്രധാനമന്ത്രി പങ്കെടുക്കുന്ന ആദ്യത്തെ പൊതുപരിപാടിയാണ് ഇത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!