വൈപ്പിനില്‍ കുടുംബത്തിലെ രണ്ട് പേര്‍ മരിച്ച നിലയില്‍, അമ്മ ഗുരുതരാവസ്ഥയില്‍

കൊച്ചി: വൈപ്പിനില്‍ അമ്മയും മക്കളും ഉള്‍പ്പെടുന്ന മൂന്നംഗ കുടുംബത്തിലെ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഞാറയ്ക്കല്‍ സ്വദേശി ജോസ് (51), സഹോദരി ഞാറക്കല്‍ സെന്‍റ് മേരീസ് സ്‌കൂള്‍ അധ്യാപിക ജെസി (49) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ അമ്മ റീത്തയെ (80) ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂവരുടെയും കൈത്തണ്ട മുറിഞ്ഞ് രക്തം വാര്‍ന്ന നിലയിലാണ് കണ്ടെത്തിയത്.

