തലശ്ശേരി ഇരട്ടക്കൊലപാതകം; ‘പ്രതി നവീന്‍ സജീവ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍

തലശ്ശേരി: തലശ്ശേരിയില്‍ ലഹരി മാഫിയ നടത്തിയ കൊലപാതകത്തിലെ പ്രതി നവീന്‍ സജീവ ആര്‍എസ്‌എസ് പ്രവര്‍ത്തകനെന്ന് വിവരം. നവീന്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനൊപ്പം നില്‍ക്കുന്ന ഫോട്ടോ പുറത്തുവന്നു. ലഹരി സംഘത്തിലെ പ്രധാന കണ്ണിയാണ് ആര്‍എസ്‌എസ് പ്രവര്‍ത്തകനായ നവീന്‍.
കഴിഞ്ഞ ബുധനാഴ്ച്ച വൈകീട്ട് നാലോടെ സഹകരണ ആശുപത്രിക്ക് സമീപത്ത് വച്ചായിരുന്നു ആക്രമണം. സിപിഐഎം നെട്ടൂര്‍ ബ്രാഞ്ചംഗവുമായ ത്രിവര്‍ണ ഹൗസില്‍ പൂവനാഴി ഷമീര്‍ (40), ബന്ധു തലശേരി നെട്ടൂര്‍ ഇല്ലിക്കുന്ന് ത്രിവര്‍ണ ഹൗസില്‍ കെ ഖാലിദ് (52) എന്നിവരാണ് കൊല്ലപ്പെട്ടത്.
ആക്രമണത്തില്‍ പരുക്കേറ്റ നെട്ടൂര്‍ സ്വദേശി ഷാനിബ് തലശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രദേശത്ത ലഹരി വില്‍പ്പന ചോദ്യം ചെയ്ത ഷമീറിന്റെ മകന്‍ ഷബീലിനെ (20) ബുധനാഴ്ച ഉച്ചയ്ക്ക് ജാക്‌സണ്‍ മര്‍ദ്ദിച്ചിരുന്നു. ഷബീലിനെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതറിഞ്ഞ് എത്തിയതായിരുന്നു ഷമീറും ഖാലിദും സുഹൃത്തും. പ്രശ്‌നപരിഹാരമെന്ന വ്യാജേന ഇരുവരെയും റോഡിലേക്ക് വിളിച്ചിറക്കി കൊല്ലുകയായിരുന്നു.
Story highlights: Culprit Naveen linked with RSS on Thalassery case

