KSDLIVENEWS

Real news for everyone

വഖഫ് വിഷയത്തില്‍ രണ്ടാം ഘട്ട സമരത്തിനൊരുങ്ങി മുസ്ലീംലീഗ്: സമരത്തില്‍ സമുദായം ഒറ്റക്കെട്ടെന്ന് സാദിഖലി തങ്ങള്‍

SHARE THIS ON

കോഴിക്കോട്: വഖഫ് വിഷയത്തില്‍ (Waqaf Issue) രണ്ടാംഘട്ട സമരത്തിനൊരുങ്ങി മുസ്ലീംലീഗ്. അടുത്ത മാസം മൂന്നിന് ചേരുന്ന നേതൃയോഗത്തില്‍ തുടര്‍പ്രക്ഷോഭം സംബന്ധിച്ച തീരുമാനമെടുക്കുമെന്ന് മുസ്ലീംലീഗ് മലപ്പുറം ജില്ലാ അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ കോഴിക്കോട് പറഞ്ഞു. മൂന്നിന് മലപ്പുറത്ത് ചേരുന്ന നേതൃയോഗം തുടര്‍ പ്രക്ഷോഭം തീരുമാനിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ അഴകൊഴമ്ബന്‍ നിലപാട് അവസാനിപ്പിക്കണം. വഖഫ് വിഷയത്തില്‍ മുസ്ലീം സമുദായം ഒറ്റക്കെട്ടാണ്. ഈ വികാരം സര്‍ക്കാര്‍ മനസിലാക്കണം. വഖഫ് വിഷയത്തില്‍ സമസ്ത ഇപ്പോഴും സമരരംഗത്തുണ്ട്. സമരമുഖത്ത് നിന്നും സമസ്ത പിന്മാറിയിട്ടില്ല. വഖഫ് വിഷയത്തില്‍ പ്രക്ഷോഭം നടത്തുന്ന കോര്‍ഡിനേഷന്‍ കമ്മിറ്റി ഇപ്പോഴും സജീവമാണ്. വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങും വരെ സമരമെന്നതാണ് ലീഗ് നിലപാടെന്നും മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗമായ സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!