KSDLIVENEWS

Real news for everyone

ഒഡിഷയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് ഒളിവിൽ

SHARE THIS ON

പുരി: ഒഡിഷയിലെ പുരിയില്‍ അഞ്ച് വയസുകാരിയെ കുടുംബ സുഹൃത്ത് വീടിന് മുകളിലെ ടെറസിലെത്തിച്ച്‌ പീഡിപ്പിച്ചു.

ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തില്‍ കേസെടുത്തി പൊലീസ് യുവാവിനെ കണ്ടെത്താന്‍ ഉള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.ഞായറാഴ്ചയായിരുന്നു സംഭവം. രക്ഷിതാക്കള്‍ പുറത്തുപോയ സമയത്ത് വീട്ടിലെത്തിയ യുവാവ് കുട്ടിയെ വീടിന് മുകളിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും പീഡിപ്പിക്കുകയുമായിരുന്നു.
കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ അമ്മയാണ് സംഭവം ആദ്യംകണ്ടത്. ഇതോടെ യുവാവ് ഓടിരക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.പീഡനത്തിനിരയായ കുട്ടി നിലവില്‍ കട്ടക്കിലെ എസ്.സി.ബി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പുരി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയുടെ ആരോഗ്യനില മോശമായതോടെയാണ് കട്ടക്കിലേക്ക് മാറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!