നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ പ്രവേശന കവാടവും പാർക്കിങ് സൗകര്യവും പരിഗണനയിൽ

നീലേശ്വരം : റെയിൽവേ സ്റ്റേഷന്റെ കിഴക്കുഭാഗത്ത് പാർക്കിങ് സൗകര്യവും പ്രവേശനകവാടവും നിർമിക്കുന്നത് റെയിൽവേയുടെ പരിഗണനയിലുണ്ടെന്ന് പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർ യശ്പാൽ സിങ് തോമർ പറഞ്ഞു. റെയിൽവേസ്റ്റേഷന്റെ പടിഞ്ഞാറുഭാഗത്തെ സ്ഥലം റെയിൽവേയ്ക്ക് വരുമാനം കിട്ടത്തക്ക രീതിയിൽ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പറ്റുമോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വടക്കൻ കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രം എന്ന നിലയിൽ റെയിൽവേ സ്റ്റേഷന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളുടെ രൂപരേഖ തയ്യാറായിവരുന്നതായും അദ്ദേഹം അറിയിച്ചു. നിലവിലെ ടിക്കറ്റ് കൗണ്ടറിന് പുറമേ ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീൻ നീലേശ്വരത്തിന് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സിവിൽ, ഇലക്‌ട്രിക്കൽ, കമേഴ്‌സ്യൽ, റെയിൽവേ പൊതുമരാമത്ത് വിഭാഗം മേധാവികളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. നീലേശ്വരത്ത് എൻ.ആർ.ഡി.സി. ഭാരവാഹികൾ സ്വീകരണം നൽകി.

