ശ്രീ പ്രദീപ് കുമാറിന് യാത്രയയപ്പും പ്രതിഭകൾക്ക് അനുമോദനവും- കുമ്പളയിൽ പ്രൗഢഗംഭീരമായ ‘സ്നേഹസംഗമം’ നടന്നു

കുമ്പള: സ്തുത്യർഹമായ സേവനത്തിന് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന അഡീഷണൽ സബ് ഇൻസ്പെക്ടർ ശ്രീ. പ്രദീപ് കുമാർ സി. യ്ക്ക് ഹൃദ്യമായ യാത്രയയപ്പ് നൽകുന്നതിനും, വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളെ ആദരിക്കുന്നതിനുമായി ദുബായ് മലബാർ കലാസാംസ്കാരിക വേദി സംഘടിപ്പിച്ച ‘സ്നേഹസംഗമം’ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
കുമ്പള റോയൽ ബോംബെ റെസ്റ്റോറന്റിൽ വെച്ച് നടന്ന ചടങ്ങ് പ്രൗഢഗംഭീരമായ സദസ്സിനെ സാക്ഷിയാക്കി കാസർഗോഡ് റിട്ടയേർഡ് അഡീഷണൽ എസ്. പി. ടി. പി. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.
കുമ്പള ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. കെ. ആരിഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും മലബാർ കലാസാംസ്കാരിക വേദി ജനറൽ കൺവീനറുമായ അഷറഫ് കർള സ്വാഗതം ആശംസിച്ചു.
സമൂഹത്തിന്റെ വിവിധ തുറകളിൽ മാതൃകാപരമായ സേവനം അനുഷ്ഠിച്ച പ്രമുഖരെയും, കായിക-വിദ്യാഭ്യാസ മേഖലകളിൽ ഉൾപ്പെടെ മികച്ച നേട്ടങ്ങൾ കൈവരിച്ച് കാസർഗോഡ് ജില്ലയുടെ അഭിമാനമായി മാറിയ യുവപ്രതിഭകളെയും ചടങ്ങിൽ വെച്ച് ആദരിച്ചു.
കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ള കുഞ്ഞി ചെർക്കള, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈഫുള്ള തങ്ങൾ കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. പി. അബ്ദുൽ ഖാദർ, കാസർകോട് ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഇർഫാന ഇക്ബാൽ തുടങ്ങിയവർ മുഖ്യ അതി ഥികളായി ജനപ്രതിനിധികളും സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിലെ പ്രമുഖരായ ഉഷ അർജുൻ. സി വി ജയിംസ്.പ്രതി രാജ് ഷെട്ടി. സോയ ലത്തീഫ് മഞ്ജു നാഥആൾവ.ഫസൽ പേരാൽ ലക്ഷമണ പ്രാഭു. ബി എൻ മുഹമ്മദ് അലി. ഖലീൽ മാസ്റ്റർ. സിദീഖ്ശമ്മാസ്.രവി പൂജാരി ലോക നാഥ് ഷെട്ടി മുഹമ്മദ് കുഞ്ഞി. ലത്തീഫ് ആദൂർ. അർജുൻ തയലങ്ങാടി.. അബ്ദുള്ള കാരവൽ. കാദർ തൊട്ടുങ്കര. യുസഫ് പാച്ചാണി വ്യക്തിത്വങ്ങളും ചടങ്ങിൽ നിറസാന്നിധ്യമായി സംബന്ധിച്ച് ആശംസകൾ നേർന്നു.
അൽഫലാഹ് ഗ്രൂപ്പ്ന്റെ സഹകരണത്തോടെയാണ് പരിപാടി വിജയകരമായി സംഘടിപ്പിച്ചത്. കെ വി യുസഫ് നന്ദി പറഞ്ഞു




