സ്കൂൾ സമയം പരിമിതപ്പെടുത്തുക

പള്ളങ്കോട്:രാത്രി കാലങ്ങളിലെ സ്കൂൾ ഓൺലൈൻ പഠനം വീടുകളിലെ ഇസ്ലാമിക അന്തരീകഷത്തെയും മദ്റസാ വിദ്യാഭ്യാസത്തെയും സാരമായി ബാധിക്കുന്നതിനാൽ regular ക്ലാസുകൾക്ക് അനുസൃതമായി 10 മണി മുതൽ 5 മണി വരെ പരിമിതപ്പെടുത്താൻ അധികൃതർ തയ്യാറാവണമെന്ന് എസ് വൈ എസ് പള്ളങ്കോട് സർക്കിൾ കൗൺസിൽ യോഗം ആവശ്യപ്പെട്ടു.ഖലീൽ സലഹിൽ വെച്ച് നടന്ന യോഗം ജലീൽ സഖാഫിയുടെ അധ്യക്ഷതയിൽ ഹല്ലാജ സഖാഫി ആദൂർ ഉൽഘാടനം ചെയ്തു. സോൺ പ്രസിഡൻ്റ് ജമാലുദ്ദീൻ സഖാഫി വിഷ യാവതരണം നടത്തി.
റഷീദ് മാസ്റ്റർ പള്ളങ്കോട്,റാഷിദ് ഹിമമി,ഹനീഫ് സഅദി,ഇബ്രാഹിം നഈമി,ഷമീർ പള്ളത്തൂര് സംസാരിച്ചു. അബ്ദുല്ല പരപ്പ സ്വാഗതവും ഹനീഫ് അഡൂർ നന്ദിയും പറഞ്ഞു.

