KSDLIVENEWS

Real news for everyone

കാബൂള്‍ വിമാനത്താവളത്തിന് തീവ്രവാദ ഭീഷണി: എത്രയും വേഗം ഒഴിയണമെന്ന് യു.എസ്‌ മുന്നറിയിപ്പ്

SHARE THIS ON

വാഷിംങ്ടൺ: കാബൂളിലെ ഹമീദ് കർസായി വിമാനത്താവളത്തിന് ഭീകരവാദ ഭീഷണി. തുടർച്ചയായി ഭീഷണി സന്ദേശങ്ങൾ എത്തുന്നതിനാൽ വിമാനത്താവളത്തിന്റെ പരിസരത്തുനിന്നും എത്രയും പെട്ടന്ന് ഒഴിഞ്ഞുപോകണമെന്ന് അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങൾ പൗരൻമാർക്ക് മുന്നറിയിപ്പ് നൽകി. ആയിരക്കണക്കിനാളുകൾ കാബൂൾ വിമാനത്താവളം വഴി രക്ഷപ്പൊൻ ശ്രമിക്കുന്നതിനിടെയാണ് ഭീകര സംഘടനയായ ഐഎസിന്റെ ഭീഷണി.

ചൊവ്വാഴ്ചയോട് കൂടി ഒഴിപ്പിക്കൽ ദൗത്യത്തിന് ഏർപ്പെടുത്തിയ അമേരിക്കൻ വിമാനങ്ങളുടെ സർവീസ് നിർത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപനം വന്നതോടെ നിരവധി ആളുകളാണ് എയർപോർട്ടിന് ചുറ്റും തടിച്ചുകൂടിയിട്ടുള്ളത്. ഐഎസിന്റെ ഭീഷണി മുൻനിർത്തിയാണ് ചൊവ്വാഴ്ചക്കുള്ളിൽ ഒഴിപ്പിക്കൽ പൂർത്തിയാക്കുമെന്ന് ജോ ബൈഡൻ പ്രഖ്യാപിച്ചത്.


താലിബാൻ അഫ്ഗാന്റെ നിയന്ത്രണം ഏറ്റെടുത്ത ശേഷം ഏകദേശം 90,000 അഫ്ഗാൻ പൗരന്മാരും വിദേശികളുമാണ് അമേരിക്ക ഏർപ്പെടുത്തിയ വിമാനമാർഗ്ഗം അഫ്ഗാനിസ്ഥിനിൽ നിന്നും രക്ഷപ്പെട്ടത്. തുടർച്ചയായ ഭീഷണി നിലനിൽക്കുന്നതിനാൽ വിമാനത്താവളത്തിന്റെ പരിസരത്ത് നിന്നും എത്രയും പെട്ടന്ന് മാറാനാണ് അമേരിക്ക നൽകിയിരിക്കുന്ന നിർദ്ദേശം.

കാബൂൾ വിമാനത്താവളത്തിലേക്ക് പോകരുതെന്നും ഭീകരവാദ ഭീഷണി നിലനിൽക്കുന്നതിനാൽ എയർപോർട്ടിന്റെ പരിസരത്ത് ഉള്ളവർ എത്രയും പെട്ടന്ന് മാറണമെന്ന് ഓസ്ട്രേലിയയും പൗരൻമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിൽ നിന്നും രക്ഷപ്പെടാൻ മറ്റേതെങ്കിലും മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്ന് ലണ്ടനും അറിയിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!