KSDLIVENEWS

Real news for everyone

മധുരയില്‍ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ തീപിടിത്തം; എട്ട്‌ പേര്‍ മരിച്ചു

SHARE THIS ON

ചെന്നൈ: മധുരയിൽ ട്രെയിന്‍ കോച്ചിന്‌ തീപിടിച്ച്‌ എട്ട്‌ പേർ മരിച്ചു. മധുര റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ലഖ്‌നൗ-രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിലെ സ്ലീപ്പര്‍ കോച്ചിലാണ് തീപിടിത്തമുണ്ടായത്‌. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. 63 പേരാണ് കോച്ചിലുണ്ടായിരുന്നത്. അപകടത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ശബ്ദമാൻ സിങ്(65), മഥിലേശ്വരി(64) എന്നിവരുടെ മൃതദേഹങ്ങൾ നിലവിൽ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ യു.പി സ്വദേശികളാണ്. കോച്ചിനുള്ളില്‍ യാത്രക്കാര്‍ ചായ ഉണ്ടാക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. തീപിടിത്തത്തിൽ കോച്ച് പൂർണമായും കത്തി നശിച്ചു. തീ അണച്ചതായി അഗ്നിരക്ഷാസേന അറിയിച്ചു. അപകടത്തെ തുടര്‍ന്ന് മധുര-ബോഡി റൂട്ടില്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!