പുതുപ്പള്ളിയിൽ ഓണക്കിറ്റ് വിതരണം നിർത്തി വയ്ക്കാൻ തിരഞ്ഞെടുപ്പ് മുഖ്യ ഓഫിസറുടെ നിർദേശം

തിരുവനന്തപുരം∙ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം വരുന്നതുവരെ പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഓണക്കിറ്റ് വിതരണം നിർത്തി വയ്ക്കാൻ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ (സിഇഒ) സഞ്ജയ് കൗളിന്റെ നിർദേശം. ഇതു സംബസിച്ച് കോട്ടയം ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർക്ക് സിഇഒ കത്തു നൽകി. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പേരില്‍ കോട്ടയം ജില്ലയിലെ കിറ്റു വിതരണം തടയരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് കത്തു നൽകിയിരുന്നു. അതിനിടെയാണ് കിറ്റു വിതരണം നിർത്തിവയ്ക്കാനുള്ള നിർദേശം.

