KSDLIVENEWS

Real news for everyone

ദുരുദ്ദേശത്തോടെ മോഡലുകളെ പിന്തുടര്‍ന്നു; ഔഡി കാറിന്‍റെ ഡ്രൈവർ സൈജു അറസ്റ്റില്‍

SHARE THIS ON

കൊച്ചി: മോഡലുകൾ വാഹനാപകടത്തിൽ മരിക്കാനിടയായ സംഭവത്തിൽ ഇവരുടെ കാറിനെ പിന്തുടർന്ന ഔഡി കാറിന്റെ ഡ്രൈവർ സൈജു തങ്കച്ചൻ അറസ്റ്റിൽ. അൻസിയെയും സുഹൃത്തുക്കളെയും ഇയാൾ ഹോട്ടലിൽ നിന്ന് കാറിൽ പിന്തുടർന്നിരുന്നെന്ന് നേരത്തേ വ്യക്തമായിരുന്നു. വെള്ളിയാഴ്ച മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിനു ശേഷമാണ് ജില്ലാ ക്രൈം ബ്രാഞ്ച് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.

ദുരുദ്ദേശത്തോടെ സ്ത്രീകളെ പിന്തുടർന്ന് ശല്യപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്. അപകടത്തിന് കാരണമായെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. ഇയാൾക്കെതിരെ വഞ്ചനാ കുറ്റത്തിന് മറ്റൊരു കേസും നിലനിൽക്കുന്നുണ്ട്.


ചോദ്യംചെയ്യാൻ വിളിച്ചതിന് ശേഷം ഇയാൾ ഒളിവിൽ പോയിരുന്നു. മുൻകൂർ ജാമ്യാപേക്ഷയും നൽകിയിരുന്നു. പോലീസ് നടപടികൾ കർശനമാക്കിയതിനെ തുടർന്ന് ഇന്ന് ഇയാൾ അഭിഭാഷകനൊപ്പം ഹാജരാവുകയായിരുന്നു. തുടർന്ന് ഏറെനേരം ചോദ്യംചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!