KSDLIVENEWS

Real news for everyone

ഇന്ത്യയുടെ മഹാനഗരത്തിൽ പുതുചരിത്രം സൃഷ്ടിച്ച്‌ എസ് എസ് എഫ് ഗോള്‍ഡൻ ഫിഫ്റ്റി

SHARE THIS ON

മുംബൈ: എസ് എസ് എഫ് ഗോള്‍ഡൻ ഫിഫ്റ്റി ദേശീയ സമ്മേളനത്തിന് മുംബൈ ഏകതാ ഉദ്യാനില്‍ ആവേശോജ്വല സമാപനം. ദേശീയ തലത്തില്‍ എസ് എസ് എഫിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രാസ്ഥാനിക മുന്നേറ്റത്തിന് സാക്ഷ്യം വഹിക്കുന്നതായി ഗോള്‍ഡൻ ഫിഫ്റ്റി സമ്മേളനം.

രാജ്യത്തെ 25 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള പ്രവര്‍ത്തകര്‍ സംഗമിച്ച ദേശീയ സമ്മേളന നഗരി അക്ഷരാര്‍ത്ഥത്തില്‍ ഐക്യത്തിന്റെ ഉദ്യാനമായി മാറി.

കഴിഞ്ഞ 3 ദിവസങ്ങളിലായി നടന്ന ദേശീയ പ്രതിനിധി സമ്മേളനത്തിന് ശേഷം ഞായറാഴ്ച വൈകിട്ട് നടന്ന സമാപന മഹാസമ്മേളനത്തോടെയാണ് പരിസമാപ്തി കുറിച്ചത്. 2022 ഓഗസ്റ്റില്‍ നടന്ന എൻഹാൻസ് ഇന്ത്യ കോണ്ഫറൻസ് മുതല്‍ രാജ്യത്താകമാനം നടന്ന ഗോള്‍ഡൻ ഫിഫ്റ്റി ആഘോഷങ്ങളാണ് ദേശീയ സമ്മേളനത്തോടെ അവസാനിച്ചിരിക്കുന്നത്. മുഴുവൻ സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് നടന്ന സംവിധാൻ യാത്ര, 25 സംസ്ഥാനങ്ങളില്‍ നടന്ന സംസ്ഥാന സമ്മേളനങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തങ്ങളാണ് ഗോള്‍ഡൻ ഫിഫ്റ്റിയുടെ ഭാഗമായി നടന്നത്.

7 വേദികളിലായാണ് ദേശീയ പ്രതിനിധി സമ്മേളനം നടന്നത്. പ്രധാന വേദിയില്‍ വൈകിട്ട്

നടന്ന സമാപന സമ്മേളനം അഫീഫുദ്ധീൻ ജീലാനി ബാഗ്ദാദ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി ശൈഖ് അബൂബക്കര്‍ അഹ്മദ് മുഖ്യപ്രഭാഷണം നടത്തി. സയ്യിദ്‌ അലി ബാഫഖി തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച സമ്മേളനത്തില്‍ സയ്യിദ് ഇബ്രാഹീം ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. യു എ ഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് സയ്യിദ് അലിയ്യുല്‍ ഹാഷിമി മുഖ്യാതിഥിയായി. സയ്യിദ് മുഈൻ മിയ ജീലാനി, അല്ലാമാ ഹുസൈൻ ഷാ ജീലാനി, മഹ്ദി മിയ സാഹിബ്, മന്നാൻ മിയ സാഹിബ്, മുഫ്തി ബദ്‌റെ ആലം, സയ്യിദ് ഫസല്‍ കോയമ്മ കുറാ, മുഫ്തി മുജ്തബ ശരീഫ്, ഡോ.അബ്ദുല്‍ ഹക്കീം അസ്ഹരി, ഡോ.മുഹമ്മദ് ഫറൂഖ് നഈമി, നൗഷാദ് ആലം മിസ്ബാഹി, സഈദ് നൂരി സാഹിബ് സംസാരിച്ചു.

അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ മാണി, സയ്യിദ് അബ്ദുറഹ്മാൻ ബാഖവി അല്‍ അഹ്‌സനി, മുഫ്തി മുഹമ്മദ്, മുഫ്തി യഹ്‌യ റാസാ, ഇബ്രാഹിം മദനി സംബന്ധിച്ചു.

അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ മാണി, സയ്യിദ് അബ്ദുറഹ്മാൻ ബാഖവി അല്‍ അഹ്‌സനി, മുഫ്തി മുഹമ്മദ്, മുഫ്തി യഹ്‌യ റാസാ, ഇബ്രാഹിം മദനി സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!