KSDLIVENEWS

Real news for everyone

പാലക്കാട്ടെ ദുരഭിമാനക്കൊല ; അനീഷിന്റെ ഭാര്യാ പിതാവ് കസ്റ്റഡിയിൽ , അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

SHARE THIS ON

പാലക്കാട്: പാലക്കാട്ടെ ദുരഭിമാനക്കൊലയില്‍ അനീഷിന്റെ ഭാര്യ പിതാവ് പ്രഭുകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല നടത്തിയ ശേഷം ഒളിവില്‍പ്പോയ പ്രഭുകുമാറിനെ കോയമ്ബത്തൂരിലെ ബന്ധുവീട്ടില്‍ വച്ചാണ് പൊലീസ് പിടികൂടിയത്

ഇന്നലെ രാത്രി പെണ്‍കുട്ടിയുടെ അമ്മാവന്‍ സുരേഷിനെ കസ്റ്റഡിയിലെടുത്തിരുന്നു. ഇരുവരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഇന്നലെ വൈകിട്ടാണ് എലമന്ദം സ്വദേശി അനീഷിനെ ഭാര്യയുടെ പിതാവും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തിയത്.

പ്രഭുകുമാറും സുരേഷും ചേര്‍ന്നാണ് അനീഷിനെ ആക്രമിച്ചതെന്ന് ദൃക്‌സാക്ഷി മൊഴി നല്‍കിയിരുന്നു.ബൈക്കില്‍ കടയിലേക്ക് പോയ അനീഷിനെ പ്രതികള്‍ വെട്ടുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരിച്ചു.പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. മൂന്നുമാസം മുമ്ബായിരുന്നു അനീഷിന്റെ വിവാഹം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!