കാരുണ്യ വീഥിയിൽ വിപ്ലവം തീർത്ത് വീണ്ടും തായൽ ബ്രദേഴ്സ്; ചിത്താരി ഡയാലിസിസ് സെന്ററിലേക്ക് അരലക്ഷം രൂപയുടെ ബെഡുകൾ നൽകി

ചിത്താരി : പാവപ്പെട്ട രോഗികൾക്ക് തികച്ചും സൗജന്യമായി ഡയാലിസിസ് ചെയ്യുക എന്ന ലക്ഷ്യത്തോട് കൂടി ചിത്താരിയിൽ ആരംഭിക്കു
ന്ന ചിത്താരി ഡയാലിസിസ് സെൻ്ററിന് രണ്ട് ഡയാലിസിസ് ബെഡ് സംഭാവനയായി നൽകിയlരിക്കുകയാണ് നിരവധി കാരുണ്യ പ്രവർത്തനങ്ങൾ നടത്തി മാതൃകയായ ചിത്താരിയിലെ തായൽ ബ്രദേഴ്സ് കൂട്ടായിമ.
ചിത്താരി ഡയാലിസിസ് സെൻ്റെറിൽ വെച്ച് നടന ചടങ്ങിൽ തായൽ ബ്രദേഴ്സ് അംഗങ്ങളായ ഷരീഫ് മുണ്ട വളപ്പ്, മുബഷിർ ചിത്താരി, ജുനൈദ് കൊവ്വൽ, ഷഫീഖ് കൊവ്വൽ, റയീസ് സി.പി, മുബഷിർ ചാപ്പയിൽ എന്നിവർ ചേർന്ന് ഷറഫു ബെസ്റ്റ് ഇന്ത്യയ്ക്ക് ചെക്ക് കൈമാറി.ഷരീഫ് മിന്ന, ഖാലിദ് കുന്നുമ്മൽ, ഹാരിസ് CH എന്നിവർ പങ്കെടുത്തു.

