ഒരേ സിറിഞ്ച് ഉപയോഗിച്ചു; വളാഞ്ചേരിയില്‍ ലഹരി ഉപയോഗത്തിലൂടെ എച്ച് ഐ വി പകര്‍ന്നു; രോഗം സ്ഥിരീകരിച്ചത് 6 മലയാളികള്‍ക്കും 3 അതിഥിത്തൊഴിലാളികള്‍ക്കും

മലപ്പുറം: മലപ്പുറത്ത് കുത്തിവെച്ചുള്ള ലഹരി ഉപയോഗത്തിലൂടെ എച്ച് ഐ വി പകര്‍ന്നു. മലപ്പുറം വളാഞ്ചേരിയില്‍ രണ്ടുമാസത്തിനിടെ ഒന്‍പതുപേര്‍ക്ക് എച്ച്ഐവി ബാധിച്ചതായി കണ്ടെത്തി. ആറു മലയാളികള്‍ക്കും മൂന്ന് അതിഥിത്തൊഴിലാളികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സിറിഞ്ചില്‍ നിറച്ചാണ് ലഹരി കൈമാറുന്നത്. ലഹരി കൈമാറാനായി ഒരേ സിറിഞ്ച് ഉപയോഗിച്ചതാണ് രോഗം പകരാന്‍ കാരണമായത്.

