അപകീര്‍ത്തിപരമായ വീഡിയോകള്‍ പങ്കുവെച്ചെന്ന്; കെ.എം.എം.എല് കമ്യൂണിറ്റി ആന്ഡ് പബ്ലിക് റിലേഷന് മാനേജറായ യുട്യൂബര് അനില് മുഹമ്മദിന് സസ്‌പെന്‍ഷന്‍

കൊല്ലം: അപകീര്ത്തിപരമായ വീഡിയോകള് പങ്കുവെച്ചെന്ന ആരോപണത്തില് കെ.എം.എം.എല് കമ്യൂണിറ്റി ആന്ഡ് പബ്ലിക് റിലേഷന് മാനേജറായ യുട്യൂബര് അനില് മുഹമ്മദിന് സസ്പെന്ഷന്.
അപകീര്ത്തിപരമായ ഉള്ളടക്കമുള്ള വീഡിയോകള് തയ്യാറാക്കി സമൂഹ മാധ്യമങ്ങളില് പങ്കുവെച്ചു എന്നതായിരുന്നു അനില് മുഹമ്മദിനെതിരായ പരാതി.
കെ.എം.എം.എല് മിനറല് സപ്പറേഷന് യൂണിറ്റിലെ കമ്യൂണിറ്റി ആന്ഡ് പബ്ലിക് റിലേഷന് മാനേജറായിരുന്നു അനില്. സര്ക്കാറിന് ലഭിച്ച പരാതിയില് വ്യവസായ വകുപ്പ് ഓഫിസര് ഓണ്സെഷന് ഡ്യൂട്ടിയാണ് അന്വേഷണം നടത്തിയത്. നില് മുഹമ്മദിനെ സസ്പെന്ഡ് ചെയ്ത് വിവരം റിപ്പോര്ട്ട് ചെയ്യണമെന്ന് കെ.എം.എം.എല് മാനേജിങ് ഡയരക്ടര്ക്ക് വ്യവസായ പ്രിന്സിപ്പല് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് ഉത്തരവ് നല്കിയിരുന്നു. സസ്പെന്ഷന് ഉത്തരവ് ഇന്ന് പുറത്തിറങ്ങുമെന്നാണ് റിപ്പോര്ട്ട്.

