KSDLIVENEWS

Real news for everyone

മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിൽ ഇനി ക്യാഷ് ലെസ്സ് -ഡിജിറ്റൽ പേയ്‌മെന്റുകളും…

SHARE THIS ON

മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിന്റെ ഫ്രണ്ട് ഓഫീസിൽ ക്യാഷ് ലെസ്സ് -ഡിജിറ്റൽ പേയ്മെന്റ് സംവിധാനം പ്രസിഡന്റ് അഡ്വ. ഷെമീറ ഫൈസൽ ഉൽഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈ.പ്രസിഡണ്ട് മുജീബ് കമ്പാർ , സ്ഥിരം സമിതി ചെയർമാൻമാരായ കദീജ , പ്രമീള , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ നൗഫൽ , സമ്പത്ത്, ദീക്ഷിത്, മല്ലികാ , സുലോചന , ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വി.വി.ഷിജി, ഹെഡ് ക്ലാർക്ക് ഷിനാജ് എന്നിവർ സംബന്ധിച്ചു ,ഇനി മുതൽ പഞ്ചായത്തിൽ അടക്കേണ്ട നികുതികളും ഫീസുകളും cashless ആയി ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചോ, ഗൂഗിൾ പേയ്, ഫോൺ പേയ് ,മുതലായ UPI ആപ്പ് വഴി സ്കാൻ ചെയ്തോ അടക്കാവുന്നതാണ്.. കെട്ടിട നികുതി tax.lsgkerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അടക്കാൻ ഉള്ള സംവിധാനം നേരത്തെ നിലവിൽ ഉള്ളതാണ്..

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!