കോഴിക്കോട് സ്റ്റാന്‍ഡിലെ തൂണുകള്‍ക്കിടയില്‍ കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ്സ് കുടുങ്ങി

കോഴിക്കോട്: കോഴിക്കോട് കെഎസ്‌ആര്‍ടിസി സ്റ്റാന്‍റില്‍ കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ് തൂണുകള്‍ക്കിടയില്‍ കുടുങ്ങി. ബാംഗലൂരുവില്‍ നിന്ന് വന്ന ബസാണ് കെഎസ്‌ആര്‍ടിസി സ്റ്റാന്‍റില്‍ കുടുങ്ങിയത്. ഗ്ലാസ് പൊട്ടിക്കുകയോ തൂണ്‍ മുറിക്കുകയോ ചെയ്യാതെ ബസ് പുറത്തിറക്കാനാകില്ല എന്ന സ്ഥിതിയിലാണ് ബസ് ഉള്ളത്.
ബസ് പുറത്തെടുക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. കോഴിക്കോട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍റിന്‍റെ അശാസ്ത്രീയ നിര്‍മ്മിതി സംബന്ധിച്ച വലിയ പരാതികള്‍ ഉയരുന്നതിനിടെയാണ് അതിന് ഉദാഹരണമായി പുതിയ സംഭവം. കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ്സുകളിലെ താത്കാലിക ജീവനക്കാരുടെ പരിചയക്കുറവും ഇത്തരം അപകടങ്ങള്‍ക്ക് കാരണമായേന്ന അക്ഷേപവും ശക്തമാണ്.
സര്‍വീസുകള്‍ കൂട്ടാനൊരുങ്ങി കെഎസ്‌ആര്‍ടിസി, പ്രതിദിന വരുമാനം 8 കോടിയിലെത്തിക്കാന്‍ ലക്ഷ്യമിടുന്നു
മതവേഷം ധരിച്ച് ഡ്രൈവര്‍ ഡ്യൂട്ടിക്കെത്തിയോ?; ആരോപണത്തില്‍ വിശദീകരണവുമായി കെഎസ്‌ആര്‍ടിസി
KSRTC SWIFT : വരുമാനത്തില്‍ ‘കെ സ്വിഫ്റ്റ് സൂപ്പര്‍ഹിറ്റ്’; ഒരു മാസത്തെ കണക്ക് പുറത്ത് വിട്ട് സര്‍ക്കാര്‍
സംസ്ഥാന, അന്തര്‍-സംസ്ഥാന ദീര്‍ഘദൂര യാത്രകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ സ്വപ്നപദ്ധതിയായി ആരംഭിച്ച കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് (KSRTC SWIFT) ബസിന്‍റെ വരുമാനക്കണക്ക് പുറത്ത് വിട്ടു. ഒരു മാസം പിന്നിട്ടപ്പോള്‍ സ്വിഫ്റ്റിന്‍റെ വരുമാനം 3,01,62,808 രൂപയാണെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. 549 ബസുകള്‍ 55775 യാത്രക്കാരുമായി നടത്തിയ 1078 യാത്രകളില്‍ നിന്നാണ് ഈ തുക ലഭിച്ചത്. ഒരു മാസം പിന്നിടുമ്ബോള്‍ സ്വിഫ്റ്റ് ബസ് പദ്ധതി വന്‍ വിജയത്തോടെയാണ് മുന്നേറുന്നതെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടു.
എസി സീറ്റര്‍, നോണ്‍ എസി സീറ്റര്‍, എസി സ്ലീപ്പര്‍ എന്നീ വിഭാഗത്തിലുളള സ്വിഫ്റ്റ് ബസുകളാണ് സംസ്ഥാനത്തിന് പുറത്തും അകത്തും സര്‍വീസ് നടത്തുന്നത്. നോണ്‍ എസി വിഭാഗത്തില്‍ 17 സര്‍വീസും എസി സീറ്റര്‍ വിഭാഗത്തില്‍ അഞ്ച് സര്‍വീസും, എസി സ്ലീപ്പര്‍ വിഭാഗത്തില്‍ നാല് സര്‍വീസുകളുമാണ് ദിനംപ്രതിയുള്ളത്. കോഴിക്കോട്-ബംഗളൂരു രണ്ട് ട്രിപ്പും, കണിയാപുരം-ബംഗളൂരു, തിരുവനന്തപുരം-ബംഗളൂരു ഓരോ ട്രിപ്പുമാണ് സ്വിഫ്റ്റ് എസി സ്ലീപ്പര്‍ ബസ് ഒരു ദിവസം ഓടുന്നത്. എസി സീറ്റര്‍ വിഭാഗത്തില്‍ കോഴിക്കോട്-ബംഗളൂരു, തിരുവനന്തപുരം-പാലക്കാട് രണ്ട് വീതം സര്‍വീസും, പത്തനംതിട്ട-ബംഗളൂരു ഒരു സര്‍വീസും നടത്തുന്നുണ്ട്.
നോണ്‍ എസി വിഭാഗത്തില്‍ തിരുവനന്തപുരം-കോഴിക്കോട് മൂന്ന്, തിരുവനന്തപുരം-കണ്ണൂര്‍ ഒന്ന്, നിലമ്ബൂര്‍-ബംഗളൂരു ഒന്ന്, തിരുവനന്തപുരം-പാലക്കാട് ഒന്ന്, തിരുവനന്തപുരം-നിലമ്ബൂര്‍ ഒന്ന്, തിരുവനന്തപുരം-സുല്‍ത്താന്‍ബത്തേരി രണ്ട്, പത്തനംതിട്ട-മൈസൂര്‍ ഒന്ന്, പത്തനംതിട്ട-മംഗലാപുരം ഒന്ന്, പാലക്കാട്-ബംഗളൂരു ഒന്ന്, കണ്ണൂര്‍-ബംഗളൂരു ഒന്ന്, കൊട്ടാരക്കര-കൊല്ലൂര്‍ ഒന്ന്, തലശ്ശേരി-ബംഗളൂരു ഒന്ന്, എറണാകുളം-കൊല്ലൂര്‍ ഒന്ന്, തിരുവനന്തപുരം-മണ്ണാര്‍ക്കാട് ഒന്ന് എന്നിങ്ങനെ 17 സര്‍വീസാണ് സ്വിഫ്റ്റ് ബസ് ഒരു ദിവസം നടത്തുന്നത്. സീസണ്‍ സമയങ്ങളില്‍ യാത്രക്കാരുടെ തിരക്ക് ബുദ്ധിമുട്ട് ഒഴിവാക്കാന്‍ കൂടുതല്‍ എണ്ണം സ്വിഫ്റ്റ് ബസും ട്രിപ്പുകളുടെ എണ്ണം കൂട്ടുന്നതും കെഎസ്‌ആര്‍ടിസി ആലോചിക്കുന്നുണ്ട്.

