KSDLIVENEWS

Real news for everyone

ജാമ്യഹര്‍ജി നിലനിര്‍ത്തിയാല്‍ തിങ്കളാഴ്ച തിരിച്ചെത്താമെന്ന് ഹൈക്കോടതിയില്‍ വിജയ്ബാബു

SHARE THIS ON

കൊച്ചി: ജാമ്യ ഹര്‍ജി നിലനിര്‍ത്തിയാല്‍ തിങ്കളാഴ്ച കൊച്ചിയില്‍ തിരിച്ചെത്താമെന്ന് നടന്‍ വിജയ്ബാബു ഹൈക്കോടതിയില്‍. കേസെടുത്തത് അറിയാതെയാണ് ദുബായിലേക്ക് പോയതെന്നും വിജയ് ബാബു മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കവേ കോടതിയെ അറിയിച്ചു.


എന്നാല്‍, കേസെടുക്കുമെന്നുകണ്ട് മുങ്ങിയതാണെന്നും പരാതിക്കാരിയുടെ അമ്മയെ വിളിച്ച് വിജയ്ബാബു ഭീഷണിപ്പെടുത്തിയെന്നും സര്‍ക്കാര്‍ അറിയിച്ചു. കേസില്‍ ഹൈക്കോടതിയില്‍ വാദം തുടരവേയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.

ഇതിനിടെ വിജയ് ബാബു 30-ന് കൊച്ചിയിലെത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു പറഞ്ഞു. കോടതി നിര്‍ദേശം കൂടി പരിഗണിച്ചാവും തുടര്‍ നടപടി. അറസ്റ്റ് ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാലാണെന്നും സി.എച്ച് നാഗരാജു പറഞ്ഞു. ഇതിന് പുറമെ വിജയ്ബാബുവിന് സഹായം നല്‍കിയവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!