KSDLIVENEWS

Real news for everyone

ഹോട്ടലുടമയുടമയെ കൊലപ്പെടുത്തിയത് പൈശാചികമായി; ബാഗിനുള്ളില്‍ മുറിച്ചുമാറ്റപ്പെട്ട മൃതദേഹവും ജീര്‍ണിച്ച മുഖവും; പൊട്ടിക്കരഞ്ഞ് മക്കള്‍

SHARE THIS ON

കോഴിക്കോട് : എരഞ്ഞിപ്പാലത്തെ ഡി കാസ ഇൻ ഹോട്ടലിൽ വ്യാപാരി കൊല്ലപ്പെട്ട സംഭവത്തിൽ അടിമുടി ദുരൂഹത. സിദ്ദിഖിനെ കൊലപ്പെടുത്തിയത് എന്തിന് എന്നതിൽ തുടങ്ങുന്നു അവ്യക്തത. ഏതാനും ദിവസം ഷിബിലി സിദ്ദിഖിന്റെ ഹോട്ടലിൽ ജോലി ചെയ്തിട്ടുണ്ട്. ഹണി ട്രാപ്പ് ആണോ എന്ന് സംശയം ഉയർന്നിട്ടുണ്ടെങ്കിലും അതും പോലീസ് സ്ഥിരീകരിച്ചിട്ടില്ല. പണം കൈക്കലാക്കുവാനുള്ള ബ്ലാക്ക് മെയിലിങ്ങോ പ്രലോഭനമോ മറ്റോ ഹോട്ടൽമുറിയിൽ നടന്നിട്ടുണ്ടോ എന്നും അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു. റൂമിൽ അക്രമസംഭവങ്ങൾ ഉണ്ടായതായി ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് ഹോട്ടൽ ജീവനക്കാർ മൊഴി നൽകിയിട്ടുള്ളത്. ചെക്ക് ഔട്ട് ചെയ്തപ്പോഴും സംശയം തോന്നിയില്ല. ഇതിൽ ഒരു മുറി പിന്നീട് മറ്റൊരാൾക്ക് വാടകയ്ക്ക് കൊടുത്തിട്ടുണ്ട്. 18-ന് 3.45-നാണ് സിദ്ദിഖ് മുറികളെടുത്തത്. വാടക നേരത്തേ തന്നെ കൊടുത്തിട്ടുണ്ട്. ട്രോളി ബാഗുകൾ കയറ്റി സിദ്ദിഖിന്റെ കാറിൽ പ്രതികൾ പോകുന്നത് ഹോട്ടലിനു സമീപത്തെ സ്റ്റേഷനറി ക്കടയിലെ സി.സി. ടി.വി. ദൃശ്യങ്ങളിൽ വ്യക്തമാകുന്നുണ്ട്.  പ്രതികൾ ലഹരിമരുന്നിന് അടിമകളായിരുന്നുവെന്നും പോലീസ് കരുതുന്നു. കൊലയ്ക്കുശേഷം സംശയംപോലും തോന്നിക്കാത്ത വിധം മുറി വൃത്തിയാക്കിയാണ് കടന്നുകളഞ്ഞത്. ആഷിഖും ഷിബിലിയും നാടുമായി വലിയ ബന്ധമില്ലാത്തവർ പട്ടാമ്പി/അഗളി: പോലീസ് പിടിയിലായ വല്ലപ്പുഴ സ്വദേശികളായ ഷിബിലിയും (22) ആഷിഖും (23) നാടും വീടുമായി വലിയ ബന്ധമില്ലാത്തവർ. ഷിബിലി ചെറുകോട് സ്വദേശിയാണ്. മാതാവ് മരിക്കുകയും പിതാവ് മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തതോടെ ഷിബിലിക്ക് നാടുമായി വലിയ ബന്ധമില്ല. എന്നാൽ, നാട്ടുകാരനായ ആഷിഖ് ഇയാളുടെ സുഹൃത്താണ്. ആഷിഖ് മേച്ചരിയിലാണ് താമസം. ഉമ്മയും സഹോദരനുമാണ് വീട്ടിലുള്ളത്. സ്വന്തം ഇഷ്ടങ്ങൾമാത്രം നോക്കി ജീവിക്കുന്ന ആഷിഖുമായി വലിയ അടുപ്പമില്ലെന്നാണ് സഹോദരൻ പറയുന്നത്. കഴിഞ്ഞദിവസം രാവിലെയാണ് ആഷിഖ് വീട്ടിൽനിന്ന്‌ പോയതെന്നാണ് മാതാവ് പറയുന്നത്. പിന്നീട് ഫോൺ ഓഫായി. ആഷിഖുമായാണ് പോലീസ് വെള്ളിയാഴ്ച അട്ടപ്പാടി ചുരത്തിലെത്തിയത്. ഇയാളെ വ്യാഴാഴ്ച വൈകുന്നേരം ചെർപ്പുളശ്ശേരിയിൽനിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തതെന്നാണു വിവരം. ആഷിഖിന് ഷിബിലി, ഫർസാന എന്നീ സുഹൃത്തുകളുള്ളതായി അറിയില്ലെന്ന് മാതാവ് പറയുന്നു. കൊലപാതകം നടന്ന ദിവസം മകൻ വീട്ടിലുള്ളതായി ഓർക്കുന്നില്ല. രാവിലെ ചാനലുകളിലെ വാർത്ത കണ്ട് അയൽവാസികളാണ് വിവരമറിയിച്ചത്. കുറച്ചുകാലമായി ആഷിഖ് ജോലിക്കൊന്നും പോകാറില്ല. പലപ്പോഴും കൈയിൽ പണമുണ്ടാവാറില്ല. ചെലവിനുള്ള പണം താൻ ചിലപ്പോൾ കൊടുക്കാറുണ്ടെന്നും മാതാവ് സൂചിപ്പിച്ചു. ഫർഹാന വിളിച്ചു, ആഷിക്ക് കുതിച്ചെത്തി തിരൂർ: സിദ്ദിഖ് മരിച്ചതോടെ അങ്കലാപ്പിലായ ഫർഹാന അടുത്ത സൗഹൃദബന്ധം പുലർത്തിയിരുന്ന ആഷിഖിനെ വിളിച്ചുവരുത്തി. അബദ്ധം പറ്റി, എല്ലാം കുഴഞ്ഞുമറിഞ്ഞു, ഉടനെ ലോഡ്ജ് മുറിയിൽ എത്തണമെന്ന് പറഞ്ഞു. ഉടനെ ആഷിക്ക് എത്തി. ട്രോളിബാഗു വാങ്ങി മൃതദേഹം അതിലാക്കാനും അട്ടപ്പാടിയിൽ കൊക്കയിൽ തള്ളാനും കൂടെനിന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. ബാഗിൽ ഉപ്പ; പൊട്ടിക്കരഞ്ഞ് സുഹൈലും ഷിയാസും മണ്ണാർക്കാട് : ബാഗിലാക്കിയനിലയിൽ ഉപ്പയുടെ മൃതദേഹംകണ്ട് പൊട്ടിക്കരഞ്ഞ് മക്കളായ സുഹൈലും ഷിയാസും. സിദ്ദിഖിന്റെ മൃതദേഹാവശിഷ്ടങ്ങൾ അട്ടപ്പാടി ചുരത്തിൽ തള്ളിയെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രാവിലെ പോലീസിനും ബന്ധുക്കളോടുമൊപ്പം സുഹൈലും ഷിയാസും ചുരത്തിലെത്തിയത്. മൃതദേഹമടങ്ങിയ ബാഗുകൾ അഗ്നിരക്ഷാസേന പുറത്തെടുത്തപ്പോൾ തിരിച്ചറിയാൻ പോലീസ് ഇവരെ വിളിപ്പിക്കുകയായിരുന്നു. അരയ്ക്കുമുകളിൽ മുറിച്ചുമാറ്റപ്പെട്ട മൃതദേഹവും ജീർണിച്ച മുഖവും കണ്ടതോടെ ഇരുവരും തകർന്നുപോയി. കണ്ണുകളടച്ച് തിരിഞ്ഞ് സഹോദരീ ഭർത്താവ് ഫിറോസ് പള്ളത്തിന്റെ ചുമലിലേക്ക് ചാഞ്ഞു. എം.എസ്.എഫ്. സംസ്ഥാന സെക്രട്ടറികൂടിയാണ് ഫിറോസ് പള്ളത്ത്. ഇദ്ദേഹവും മൃതദേഹം തിരിച്ചറിഞ്ഞു. ഹോട്ടലിലേക്കുപോയ സിദ്ദിഖിന്റെ ഫോൺ സ്വിച്ച് ഓഫ് ആയതാണ് എന്തോ സംഭവിച്ചിട്ടുണ്ടെന്ന സംശയത്തിനിടവരുത്തിയതെന്ന് ഫിറോസ് പറഞ്ഞു. തുടർന്നാണ് പോലീസിൽ പരാതിനൽകിയത്. സിദ്ദിഖിനെ വെട്ടിനുറുക്കി അടക്കംചെയ്ത പെട്ടികളിൽ നിന്ന് പുറത്തുചാടുന്ന പുഴുക്കൾ നെഞ്ചിടറി, കണ്ണുനിറഞ്ഞ് നാസർ… കോഴിക്കോട് : ‘ജ്യേഷ്ഠന് കടബാധ്യതയൊന്നുമില്ല, ഗൾഫിൽ ജോലിചെയ്തിട്ടുണ്ട്. നാട്ടിൽ നല്ല നിലയിൽ ഹോട്ടലുകൾ നടത്തിയിരുന്നു. ബിസിനസ് ലാഭകരമാണെന്നാണ് പറയാറുള്ളത്’’ -മെഡിക്കൽ കോളേജിലെ മോർച്ചറിക്കു മുന്നിൽനിന്ന് സിദ്ദിഖിന്റെ സഹോദരൻ നാസർ കണ്ണുനിറഞ്ഞ് പറഞ്ഞു. ബിസിനസ് ആവശ്യത്തിനുള്ള യാത്രകൾമൂലം പലപ്പോഴും രണ്ടോ മൂന്നോ ദിവസം വീട്ടിൽനിന്നും അകന്നുനിൽക്കാറുണ്ട്. അതിനാൽ ആദ്യം സംശയമൊന്നും തോന്നിയില്ല. ഹോട്ടലുകളിൽ പതിവായി കോഴിയെ നൽകുന്നവർ ചേട്ടൻ ഹോട്ടലില്ല, കാണാനില്ല എന്ന് വിളിച്ചറിയിച്ചപ്പോഴാണ് അന്വേഷണം ആരംഭിച്ചത്. ഞായറാഴ്ച പോലീസിൽ പരാതി നൽകി. തിരൂർ ബാവാഹാജി പടിക്കലും പി.സി. പടിക്കലും ഹോട്ടലുകൾ നടത്തിയിരുന്നു. ജ്യേഷ്ഠന്റെ പണം തട്ടിയെടുക്കാനാണ് അരുംകൊല നടത്തിയതെന്നാണ് നാസർ കരുതുന്നത്. 13 കൊല്ലം മുമ്പാണ് ഗൾഫിൽനിന്ന് സിദ്ദിഖ്‌ തിരിച്ചെത്തിയത്. കോഴിക്കോട്ട് ബന്ധുവീടുകളുണ്ട്. അവിടെയായിരിക്കുമെന്നാണ് ആദ്യം കരുതിയത്. മൃതദേഹം ഉപേക്ഷിച്ച് പ്രതികൾ വീട്ടിൽപ്പോയി സിദ്ദിഖിനെ കൊലപ്പെടുത്തിയത് മേയ് 18-ന്. 19-ന് മൃതദേഹം അട്ടപ്പാടിയിൽ തള്ളി. അതിനുശേഷം കാറിൽ കുറച്ചുനേരം കറങ്ങി ഫർഹാനയെ വീട്ടിൽ വിട്ടശേഷം ഷിബിലി സ്വന്തം വീട്ടിലേക്കുപോയി. പോലീസ് അന്വേഷണം നടക്കുന്ന വിവരമറിഞ്ഞ് ഷിബിലിയും ഫർഹാനയും നാടുവിടാൻ തീരുമാനിച്ചു. ഒറ്റപ്പാലത്തുനിന്ന് ചെന്നൈക്ക് പുറപ്പെട്ടു. സിദ്ദിഖിന്റെ അക്കൗണ്ടിൽനിന്ന്‌ തട്ടിയെടുത്തത് 1.37 ലക്ഷം സിദ്ദിഖിന്റെ അക്കൗണ്ടിൽനിന്ന് ഷിബിലിയും ഫർഹാനയും ചേർന്ന് എ.ടി.എം. പാസ് വേർഡ് കൈക്കലാക്കി തട്ടിയെടുത്തത് 1.37 ലക്ഷം രൂപ. ഫർഹാനയ്ക്ക് 12 വയസ്സുള്ളപ്പോൾമുതൽ ഷിബിലിക്ക് പരിചയമുണ്ട്. ഇത് ഫർഹാനയുടെ വീട്ടുകാർക്കുമറിയാം. ഫർഹാനയുടെ വീട്ടിലും ഷിബിലി പോകാറുണ്ടെന്ന് അന്വേഷണസംഘത്തിന് ബോധ്യമായിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!