KSDLIVENEWS

Real news for everyone

കോഴിക്കോട്ടെ ടൂറിസ്റ്റ് ഹോം പരിസരത്തുനിന്ന് യുവാവിനെ ആറംഗസംഘം തട്ടിക്കൊണ്ടുപോയി

SHARE THIS ON

കോഴിക്കോട്: നഗരത്തിലെ ടൂറിസ്റ്റ് ഹോം പരിസരത്തുനിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. വെള്ളിയാഴ്ച രാത്രി 12.20 ഓടെ ആയിരുന്നു സംഭവം. കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിന് സമീപത്തെ ടൂറിസ്റ്റ് ഹോമിന് സമീപത്ത് നിന്നാണ് കാറിലെത്തിയ സംഘം യുവാവിനെ മര്‍ദിച്ച് കൈയും കാലും കെട്ടി കാറില്‍ കൊണ്ടുപോയത്. സ്വിഫ്റ്റ് കാറില്‍ വന്ന യുവാവിനെ മറ്റൊരു നീല കാറില്‍ വന്ന സംഘം മര്‍ദിച്ച് കൊണ്ട് പോവുകയായിരുന്നു. ആദ്യം ഒരു ബൈക്കില്‍ ഒരു യുവാവും പിന്നീട് കാറില്‍ മുണ്ടുടുത്ത യുവാവുമാണ് വന്നത്. ഇതില്‍ കാറില്‍ വന്നിറങ്ങിയ ആളെയാണ് തട്ടി കൊണ്ട് പോയത്. പുതിയ കാറിലാണ് കൊണ്ടുപോയത്. ആറുപേര്‍ സംഘത്തില്‍ ഉണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷി പറഞ്ഞു. അതില്‍ മൂന്ന് പേരും ചുവന്ന ടീ ഷര്‍ട്ടും കറുത്ത പാന്റ്‌സുമായിരുന്നു ധരിച്ചിരുന്നത്. എന്നെ കൊല്ലാന്‍ കൊണ്ടുപോവുകയാണെന്ന് വിളിച്ചുപറഞ്ഞ് യുവാവ് കരയുന്നുണ്ടായിരുന്നുവെന്നും ദൃക്‌സാക്ഷി പറഞ്ഞു. യുവാവിന്റെ രണ്ട് ഫോണുകളും സംഘം കൊണ്ടുപോയി. തട്ടിക്കൊണ്ടുപോയ ആളെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടിലെന്ന് നടക്കാവ് പോലീസ് അറിയിച്ചു. അന്വേഷണം നടന്നുവരികയാണെന്നും പോലീസ് വ്യക്തമാക്കി. ടൂറിസ്റ്റ് ഹോമിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!