KSDLIVENEWS

Real news for everyone

കെ.എം.സി.സി ജിദ്ദ-മക്ക മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി എ.കെ.എം അഷ്റഫ് എം.എൽ.എ. യ്ക്ക് സ്വീകരണവും മണ്ഡലം വൈറ്റ് ഗാർഡിന് ആദരവും നൽകി.

SHARE THIS ON

ഉപ്പള: കെ.എം.സി.സി ജിദ്ദ-മക്ക മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി എ.കെ.എം അഷ്റഫ് എം.എൽ.എ. യ്ക്ക് സ്വീകരണവും മണ്ഡലം വൈറ്റ് ഗാർഡിന് ആദരവും നൽകി.
മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലെ വൈറ്റ് ഗാർഡ് ടീമുകൾക്ക് ജിദ്ദ മക്ക കെ.എം.സി.സി യുടെ ഉപഹാരവും വൈറ്റ് ഗാർഡ് ടീമുകളുടെ പ്രവർത്തനങ്ങൾ ക്ക് പത്തായിരംരൂപ വീതം ഫണ്ടുകളും കൈമാറി. മഹാമാരി കാലത്ത് എല്ലാവരും വിറങ്ങലിച്ച് നിൽക്കുമ്പോഴും ഒരു മടിയുമില്ലാതെ മണ്ഡലത്തിലുട നീളം വൈറ്റ് ഗാർഡ് നടത്തുന്ന പ്രവർത്തനങ്ങൾ മാത്യകപരവും പ്രശംസനീയമാണെന്നും , വൈറ്റ് ഗാർഡ് അംഗങ്ങളെ എത്ര പ്രശംസിച്ചാലും മതിയാവില്ലന്നും ,തുടർന്നും പ്രവർത്തനങ്ങൾ വളരെ സജീവമാക്കണമെന്ന് യേഗം ആവശ്യപ്പെട്ടു. യോഗം ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എം.ബി.യൂ സൂഫ് ഉദ്ഘാടനം ചെയ്തു യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് .എം.പി ഖാലിദ് അധ്യക്ഷത വഹിച്ചു മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ടി എം മൂസ സാഹിബ് ,എ.കെ.എം അഷ്റഫ് എം.എൽ.എ. ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് അസീസ് കളത്തൂർ , സയ്യിദ് സൈഫുള്ള തങ്ങൾ, കെ.എം.സി.സി നേതാകളായ ഹനീഫ് നാൽതോട്ടി ,ഹസ്സൻ ബസ്താനി , ഹനീഫ് ഫിഷറീസ് ,അബ്ദുറഹ്മാൻ പാലി , കാദർ കോട്ട, അബ്ബാസ് സീതാംഗോളി , ഹാഷിം കുമ്പള ,ജായി ഉപ്പള, ഫാറൂഖ് പാത്തുർ , തയ്യൂബ് ബായാർ, മൊഗ്രാൽ മുഹമ്മദ്, സത്താർ മള്ളങ്കെ ,ബി.കെ മുഹമ്മദ് ബന്തിയോട് തുടങ്ങിയവർ ആശംസ പ്രസംഗം നാടത്തി . യൂത്ത് ലീഗ് ജില്ല സെക്രട്ടറി ഗോൾഡൻ റഹ്മാൻ , മണ്ഡലം യൂത്ത് ലീഗ് മണ്ഡലം ഭാരവാഹികളായ താജുദ്ധീൻ മീഞ്ച, മജീദ് പച്ചമ്പള , ഫാറൂക്ക് ചെക്ക്പോസ്റ്റ് . ഹകീം കണ്ടിഗെ,സിദ്ദിഖ് ദണ്ഡഗോളി ഇല്യാസ് ഹുദവി ഉറുമി തുടങ്ങിയവർ സംബദ്ധിച്ചു. യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ബി.എം മുസ്തഫ സ്വഗതവും ട്രഷറർ ഹനീഫ് സീതാംഗോളി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!