KSDLIVENEWS

Real news for everyone

വർണ്ണാഭമായി കേരള മുസ്‌ലിം ജമാഅത്ത്, മർകസുൽ മൈമൻ നബിദിന ഘോഷയാത്ര

SHARE THIS ON

മൊഗ്രാൽ പുത്തൂർ: 1501-ാം നബിദിനത്തോടനുബന്ധിച്ച് ഖൽബിലുണ്ട് എന്റെ നബി എന്ന ശീർഷകത്തിൽ കോട്ടക്കുന്ന് മർകസ് മൈമനിന്റെയും സുന്നി സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ കോട്ടക്കുന്നിൽ നടന്ന മീലാദ് റാലി പ്രൗഢമായി. വൈകുന്നേരം നാലിന് മർകസ് മൈമൻ പരിസരത്തു നിന്ന് സയ്യിദ് ബദറുദ്ദീൻ തങ്ങളുടെ പ്രാര്‍ഥനയോടെ ആരംഭിച്ച റാലി കോട്ടക്കുന്ന് ജുമാ മസ്ജിദ്,ദേശാംകുളം,പറപ്പാടി തുടങ്ങിയ വഴികളിലൂടെ നടന്നു വേറിട്ട അനുഭവം സമ്മാനിച്ച് മർകസ് മൈമൻ പരിസരത്ത് സമാപിച്ചു.മർകസ് മൈമൻ , കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു റാലി.
വിവിധ ഭാഷകളിലുള്ള നബികീര്‍ത്തന കാവ്യങ്ങളും മദ്ഹ് ഗാനങ്ങളുമായി നീങ്ങിയ വര്‍ണാഭമായ റാലിയില്‍ പൊതുജനങ്ങളും മർകസ് മൈമൻ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുമടക്കം നൂറുകണക്കിനാളുകൾ അണിനിരന്നു.
മർകസ് മൈമൻ അൽ മദ്റസത്തുസ്സുന്നിയ്യ ദഫ്, സ്‌കൗട്ട് ഗ്രൂപ്പുകളും ഫ്‌ളവര്‍ ഷോയും മീലാദ് പാട്ടുവണ്ടിയും ശ്രദ്ധേയമായി.

സയ്യിദ് ബദറുദ്ദീൻ അൽ-ഹികമി,മർകസ് മൈമൻ പ്രസിഡന്റ് സുലൈമാൻ സഖാഫി,സഈദ് സഅദി കോട്ടക്കുന്ന്,മുഹമ്മദ് തങ്ങൾ,അബ്ദുൽ റസാഖ് സഖാഫി,അബ്ദുല്ല മുസ്‌ലിയാർ,കരീം മുസ്‌ലിയാർ,ഫാറൂഖ് സഖാഫി,മുസ്തഫ ഹനീഫി,നൗഷാദ് മൈമൻ,മുനീർ ഹാഷിമി,ബി കെ മൊയ്‌ദു ഹാജി,മമ്മു ഹാജി,മുഹമ്മദ് മുണ്ടക്ക,അബൂബക്കർ ഗുഡ് മോർണിംഗ്,സുലൈമാൻ കുഞ്ചാർ,അബ്ദുല്ല മുറാദി,ജമാൽ കെ കെ,സിറാജ് കോട്ടക്കുന്ന്,ഹകീം ഹാജി മഠത്തിൽ,ഫിറാസ് അബ്ദുൽ റഹ്മാൻ ഇഹ്സനി,ജവാദ് അഹമ്മദ് റസ്‌വി തുടങ്ങിയ പ്രമുഖർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!