KSDLIVENEWS

Real news for everyone

നവ കേരള സദസ്സിൽ പങ്കെടുത്തു: ലീഗ്, കോൺഗ്രസ് നേതാക്കളെ സസ്പെൻഡ് ചെയ്തു

SHARE THIS ON

കോഴിക്കോട്∙ പാർട്ടി നിർദേശം ലംഘിച്ച് നവകേരള സദസ്സിൽ പങ്കെടുത്ത കൊടുവള്ളി നിയോജകമണ്ഡലം മുസ്‍ലിം ലീഗ് സെക്രട്ടറി യു.കെ.ഹുസൈൻ, കട്ടിപ്പാറ പഞ്ചായത്ത് പഴവണ വാർഡ് ലീഗ് പ്രസിഡന്റ് മൊയ്തു മിട്ടായി എന്നിവരെ അന്വേഷണ വിധേയമായി  സസ്പെൻഡ് ചെയ്തതായി സംസ്ഥാന കമ്മിറ്റി ഓഫിസ് അറിയിച്ചു. പാര്‍ട്ടിയുടെയും മുന്നണിയുടെയും തീരുമാനത്തിന് വിരുദ്ധമായി നവ കേരള സദസ്സില്‍ പങ്കെടുത്ത് അച്ചടക്കം ലംഘിച്ച പ്രാദേശിക നേതാവ് എന്‍.അബൂബക്കറിനെ (പെരുവയല്‍) കോണ്‍ഗ്രസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി ഡിസിസി പ്രസിഡന്റ് അഡ്വ.കെ.പ്രവീണ്‍കുമാര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!