ഈജിപ്തിൽ കോവിഡ് ആശുപത്രിയിൽ തീപ്പിടിത്തം : ഏഴു പേർ കൊല്ലപ്പെട്ടു

കെയ്‌റോ: ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയില്‍ സ്വകാര്യ കൊവിഡ് കെയര്‍ ആശുപത്രിയിലുണ്ടായ തീപ്പിടിത്തതില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഉബൂറിലെ മിസ്ര്‍ അമല്‍ ഹോസ്പിറ്റലാണ് തീപ്പിടിത്തമുണ്ടായത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് വിലയിരുത്തല്‍. തീപ്പിടിത്തത്തെതുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന രോഗികളെ തെട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ഈജിപ്തില്‍ കഴിഞ്ഞ ആഴ്ച കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചിരുന്നു. ശിനിയാഴ്ച 1,189 കൊവിഡ് കേസുകളും 43 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജ്യത്ത് ഇതുവരെ 7,352 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

