KSDLIVENEWS

Real news for everyone

പ്രൗഡമായി കാസർകോട് സ്ട്രൈറ്റ് ലൈൻ ക്യാമ്പ്

SHARE THIS ON

ചൗക്കി: എസ്.വൈ.എസ് കാസർകോട് സോൺ ഒലിവ് ടീമംഗങ്ങൾക്കായി പെരിയടുക്ക സി.എം മടവൂർ സ്മാരക മദ്റസയിൽ നടത്തിയ സ്ട്രൈറ്റ് ലൈൻ ക്യാമ്പ് നിരവധി വിഭവങ്ങളാൽ പ്രൗഡമായി. പുതിയ കാലത്തെ പ്രബോധന വഴിയിൽ ക്യാമ്പംഗങ്ങൾക്ക് പുതിയ അനുഭവങ്ങൾ പകർന്നും ദഅവ രംഗത്തെ പ്രവർത്തനമേഖലകളിൽ ഊർജ്ജം നൽകിയും രണ്ട് ദിവസത്തെ ക്യാമ്പ് പ്രവർത്തകരെ ആവേശഭരിതരാക്കി. സയ്യിദ് മുഹമ്മദ് തങ്ങളുടെ മഖ്ബറ സിയാറത്ത് നടത്തി ആത്മയാനത്തോടെ ആരംഭിച്ച ക്യാമ്പ് എസ്.വൈ.എസ് ജില്ല പ്രസിഡൻ്റ് സയ്യിദ് ജലാലുദ്ദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു.ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി സംസാരിച്ചു. യൂണിറ്റ് ശാക്തീകരണം, ഗ്രേഡിംഗ് മാന്വൽ, മാതൃകാ യൂണിറ്റ്, ദഅവത്തിൻ്റെ പുണ്യം, കരിയർ വേ, സംഘാടനം തുടങ്ങിയ വിഷയങ്ങളിൽ യഥാക്രമം താജുദ്ദീൻ മാസ്റ്റർ, കരീം മാസ്റ്റർ, റഷീദ് മാസ്റ്റർ നരിക്കോട്, ഇ.കെ.മുഹമ്മദ് കോയ സഖാഫി, ബഷീർ പുളിക്കൂർ, അബ്ദുൽ മജീദ് അരിയല്ലൂർ ,മൂസ സഖാഫി കളത്തൂർ എന്നിവർ ക്യാമ്പംഗങ്ങളുമായി സംവദിച്ചു.
സുലൈമാൻ സഖാഫി ദേശാംകുളം വിദാഇന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!