KSDLIVENEWS

Real news for everyone

കുമ്പള ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിങ്ങിന് ജേഴ്സി നൽകി

SHARE THIS ON

കുമ്പള: സാമൂഹിക സ്കാരിക ജീവകാരുണ്യ കായിക മേഖലകളിൽ നാട്ടിലും മറുനാട്ടിലുമായി മികവാർന്ന പ്രവർത്തനങ്ങൾക്ക് സഹായവുമായി മുന്നോട്ടു വരുന്ന അൽ ജബീൻ ഹബ്ബ് കുമ്പള ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിങ്ങിന് നൽകിയ അമ്പതോളം കുട്ടികൾക്കുള്ള ജെഴ്സി വിതരണം മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്‌റഫ്‌ നിർവഹിച്ചു.
കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് താഹിറ യൂസഫ് ആദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ്‌ കർള, എ കെ ആരിഫ്, താഹിറ ഷംസിർ, കെ വി യൂസഫ്, അൽ ജബീൻ ഹബ് പ്രതിനിധികളായ ബദ്റുദ്ദീൻ തങ്ങൾ മാളിക, താജുദ്ദീൻ തങ്ങൾ മാളിക, കെ എം അസീസ്, വിനീഷ,ബി എ മുഹമ്മദ്‌ പേരാൽ.കാദർ തൊട്ടുംങ്കര തുടങ്ങിയവർസംസാരിച്ചു.

പ്രിൻസിപ്പൽ രവി മാസ്റ്റർ സ്വാഗതം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!