KSDLIVENEWS

Real news for everyone

മുഹമ്മദലി ശിഹാബ് തങ്ങള്‍ പുരസ്കാരം സാദിഖ് അലി ശിഹാബ് തങ്ങള്‍ക്ക്; കെ.എ.എം.എ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

SHARE THIS ON

കോഴിക്കോട്: കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍(കെ.എ.എം.എ) അറബി ഭാഷയുടെ വളര്‍ച്ചയ്ക്കും പ്രചാരണത്തിനുമായി സംഭാവനകള്‍ അര്‍പ്പിച്ചവരുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ വിവിധ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക അവാര്‍ഡിന് സാദിഖ് അലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസിക്കാണ് സി.എച്ച്‌. മുഹമ്മദ് കോയ സ്മാരക അവാര്‍ഡ്. ഭാഷാ സമരത്തില്‍ വെടിയേറ്റ് മരിച്ച മജീദ് -റഹ്മാന്‍ -കുഞ്ഞിപ്പ എന്നിവരുടെ പേരിലുള്ള അവാര്‍ഡിന് മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് അര്‍ഹനായി. മുന്‍ സംസ്ഥാന അറബിക് സ്പെഷ്യല്‍ ഓഫിസറും ഭാഷാ പണ്ഡിതനുമായിരുന്ന ഡോ. എം.എസ് മൗലവി സ്മാരക അവാര്‍ഡിന് പി.പി ഫിറോസിനെ തെരഞ്ഞെടുത്തു. അവാര്‍ഡുകള്‍ ഫെബ്രുവരി 1,2,3 തീയതികളില്‍ കോഴിക്കോട് നടക്കുന്ന കെ.എ.എം.എ സംസ്ഥാന സമ്മേളനത്തില്‍ നല്‍കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം. തമീമുദ്ദീന്‍, സംസ്ഥാന പ്രസിഡന്റ് എ.എ. ജാഫര്‍ എന്നിവര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!