KSDLIVENEWS

Real news for everyone

പുല്‍വാമയില്‍ ആദരമര്‍പ്പിച്ച് രാഹുല്‍: ഭാരത് ജോഡോയില്‍ ചേര്‍ന്ന് മെഹബൂബ മുഫ്തിയും

SHARE THIS ON

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പര്യാടനം നടത്തുന്ന ഭാരത് ജോഡോ യാത്രയുടെ അവസാന ഘട്ടത്തില്‍ പിഡിപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയും പങ്കു ചേര്‍ന്നു. ശനിയാഴ്ച അവാന്തിപ്പോരയിലാണ് മെഹബൂബ രാഹുലിനൊപ്പം ചേര്‍ന്ന് നടന്നത്. കഴിഞ്ഞ ദിവസം മറ്റൊരു മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ളയും ഭാരത് ജോഡോയില്‍ പങ്കാളിയായിരുന്നു. 2019ല്‍ ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ട 40 സിആര്‍പിഎഫ് ജവാന്മാര്‍ക്ക് ആദരമര്‍പ്പിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി ശനിയാഴ്ച പുഷ്പാര്‍ച്ചന നടത്തി. ജമ്മു-ശ്രീനഗര്‍ ദേശീയ പാതയില്‍ ബോംബ് സ്‌ഫോടനം നടന്ന സ്ഥലത്തെത്തിയാണ് രാഹുല്‍ സൈനികര്‍ക്ക് ആദരമര്‍പ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!