KSDLIVENEWS

Real news for everyone

എൽഡിഎഫ് പര്യടനത്തിനിടയിലേക്ക് വാഹനം ഇടിച്ച് കയറ്റി പിസി ജോർജിന്റെ മകൻ ; രണ്ടുപേർ ആശുപത്രിയിൽ

SHARE THIS ON

പൂഞ്ഞാറിലെ എല്‍ഡിഎഫ് പര്യടനത്തിന് ഇടയിലേക്ക് പിസി ജോര്‍ജ് എംഎല്‍എയുടെ മകന്‍ ഷോണ്‍ ജോര്‍ജ് അമിതവേഗതയില്‍ വാഹനം ഇടിച്ച്‌ കയറ്റിയതായി പരാതി.

ഇടതുമുന്നണി സ്ഥാനാര്‍ഥി അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്റെ പൂഞ്ഞാര്‍ പഞ്ചായത്തിലെ പര്യടനത്തിനിടയിലാണ് സംഭവം. തുടര്‍ന്ന് നിര്‍ത്താതെ പോയ വാഹനത്തിന്റെ നമ്ബര്‍ പ്രവര്‍ത്തകര്‍ ശ്രദ്ധിച്ചപ്പോഴാണ് ഷോണ്‍ ജോര്‍ജിന്റെ വാഹനമാണന്ന് തിരിച്ചറിഞ്ഞത്. സംഭവത്തില്‍ പരുക്കേറ്റ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ പി കെ തോമസ് പുളിമൂട്ടില്‍, ഷിബു എന്നിവരെയാണ് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അക്രമണത്തില്‍ പ്രതിഷേധിച്ച്‌ എല്‍ഡിഎഫ് ഈരാറ്റുപേട്ടയില്‍ പ്രതിഷേധ പ്രകടനം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!