സംസ്ഥാനത്ത് കോവിഡ് കേസുകൾ കുതിച്ചുയർന്നേക്കാം ; 45 നു മുകളിലുള്ളവർ ഉടൻ വാക്സിനെടുക്കാൻ നിർദേശം ; ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാം ഘട്ട കോവിഡ് വ്യാപനം ആദ്യഘട്ടത്തിലേതിനേക്കാള്‍ അതിവേഗത്തിലെന്ന് മുന്നറിയിപ്പ്. വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരും എന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍.
സുരക്ഷാ മാര്‍ഗങ്ങള്‍ പൂര്‍ണമായും കൈവിട്ടു നിലയാണ്. ഇതോടെ ഇപ്പോള്‍ താഴ്ന്നു നില്‍ക്കുന്ന കോവിഡ് കണക്കുകള്‍ രണ്ടുമാസത്തിനകം കുതിച്ചുയര്‍ന്നേക്കാമെന്നാണ് മുന്നറിയിപ്പ്. രോഗവ്യാപനം കണക്കിലെടുത്ത് 45 നു മുകളില്‍ പ്രായമുളളവര്‍ എത്രയും വേഗം വാക്സീന്‍ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.
45നു മേല്‍ പ്രായമുള്ളവര്‍ക്ക് സംസ്ഥാനത്തു ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന കോവിഡ് വാക്സിനേഷനില്‍ പ്രതിദിനം 2.50 ലക്ഷം പേരെ പങ്കെടുപ്പിക്കാന്‍ തീരുമാനം. ഇതിലൂടെ 45 ദിവസം കൊണ്ട് ഈ വിഭാഗത്തിലുള്ളവരുടെ വാക്സിനേഷന്‍ പൂര്‍ത്തിയാക്കാനാവുമെന്നാണ് കണക്കാക്കുന്നത്.ചീഫ് സെക്രട്ടറി വി.പി.ജോയിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ വാക്സിനേഷനു വേണ്ടി ഒരുക്കിയ സൗകര്യങ്ങള്‍ ചര്‍ച്ച ചെയ്തു. തിരഞ്ഞെടുപ്പ്, ഉത്സവം, പൊതു പരീക്ഷകള്‍ തുടങ്ങിയവ വരുന്ന സാഹചര്യത്തില്‍ വാക്സീന്‍ സ്വീകരിച്ചു സുരക്ഷിതരാകേണ്ടത് അത്യാവശ്യമാണെന്നു ചീഫ് സെക്രട്ടറി പറഞ്ഞു.
സംസ്ഥാനത്ത് കോവിഡിന്റെ ആദ്യ ഘട്ടത്തില്‍ 30000ല്‍ നിന്ന് 60000ലേയ്ക്ക് കോവിഡ് പ്രതിദിന വര്‍ധനയെത്താന്‍ 23 ദിവസം എടുത്തു. എന്നാല്‍ ഇപ്പോള്‍ രണ്ടാം വരവില്‍ 10 ദിവസമേ വേണ്ടി വന്നുളളു. കോവിഡ് വര്‍ധനയുടെ ആദ്യ തരംഗം അവസാനിച്ച കേരളത്തില്‍ രണ്ടാം തരംഗം രണ്ടുമാസത്തിനകം ഉണ്ടാകുമെന്നാണ് നിഗമനം. പ്രതിദിന രോഗബാധിതരുടെ എണ്ണം വീണ്ടും 2000 കടന്നു.
വ്യാപന ശേഷി കൂടുമ്ബോള്‍ മരണ നിരക്കും ഉയര്‍ന്നേക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള തിരഞ്ഞെടുപ്പ് തിരക്കും ഈസ്ററര്‍, വിഷു ആഘോഷങ്ങളും കോവിഡ് വ്യാപന ആശങ്ക കൂട്ടുന്നു. ഇതുവരെ 30 ലക്ഷം പേരാണ് സംസ്ഥാനത്ത് വാക്സിന്‍ എടുത്തിരിക്കുന്നത്.

