KSDLIVENEWS

Real news for everyone

മൊബൈൽ ഫോൺ ബാറ്ററി പൊട്ടിത്തെറിച്ച് ആറാം ക്ലാസുകാരന് ദാരുണാന്ത്യം ; പൊലീസിനെ അറിയിക്കാതെ വീട്ടുകാർ മൃതദേഹം സംസ്കരിച്ചു

SHARE THIS ON

ലഖ്നൗ: മൊബൈല്‍ ഫോണ്‍ ബാറ്ററി പൊട്ടിത്തെറിച്ച്‌ മുഖം തകര്‍ന്ന് 12 വയസുകാരന്‍ മരിച്ചു. യു പിയിലെ മിര്‍സാപൂര്‍ ജില്ലയിലെ ഹാലിയയിലെ മാത്വര്‍ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. ‘ജാദൂ’ ചാര്‍ജര്‍ ഉപയോഗിച്ച്‌ ബാറ്ററി ചാര്‍ജ് ചെയ്ത ശേഷം ചാര്‍ജ് കയറിയോ എന്ന് പരിശോധിക്കുന്നതിനിടെയായിരുന്നു ദാരുണ സംഭവമുണ്ടായത്. ബാറ്ററി പൊട്ടിത്തെറിച്ച്‌ ആറാം ക്ലാസുകാരനായ മോനുവിന്റെ മുഖത്ത് ഗുരുതരമായി പരിക്കേറ്റുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

– വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ മൊബൈല്‍ ബാറ്ററി ‘ജാദൂ’ ചാര്‍ജര്‍ ഉപയോഗിച്ച്‌ ചാര്‍ജ് ചെയ്യാന്‍ വെച്ചു. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ബാറ്ററിയില്‍ ചാര്‍ജ് കയറിയോ എന്ന് പരിശോധിക്കാന്‍ കുട്ടി തീരുമാനിച്ചു.

ബാറ്ററി എടുത്ത് നക്കി നോക്കുകയാണ് കുട്ടി ചെയ്തത്. ഉടന്‍ തന്നെ ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു. ശബ്ദം കേട്ട് കുടുംബാംഗങ്ങള്‍ ഓടി മുറിയിലെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച്‌ കിടക്കുന്ന കുട്ടിയെ ആണ് കണ്ടത്. ഉടന്‍ തന്നെ അടുത്ത പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ കുട്ടിയെ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതിനുശേഷം മോനുവിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകുകയും പൊലീസിനെ അറിയിക്കാതെ സംസ്കരിക്കുകയുമായിരുന്നു.

2019ല്‍ നടന്ന സമാനമായ സംഭവത്തില്‍ ഉറക്കത്തിനിടെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ യുവാവ് കൊല്ലപ്പെട്ടിരുന്നു. രാജസ്ഥാനിലായിരുന്നു സംഭവം. അര്‍ധ രാത്രി 2.30ഓടെയാണ് ഫോണ്‍ പൊട്ടിത്തെറിച്ചതെന്ന് ഭാര്യ പൊലീസിനോട് പറഞ്ഞു. ഫോണ്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് യുവാവിന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.
അതേവര്‍ഷം ഒഡീഷയിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചാര്‍ജ് ചെയ്യുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിച്ചാണ് നിര്‍മാണ തൊഴിലാളിയായ യുവാവ് മരിച്ചത്. കുന പ്രദാന്‍ എന്ന നിര്‍മാണ തൊഴിലാളിയാണ് മരിച്ചത്. രാത്രി മൊബൈല്‍ ചാര്‍ജിലിട്ട ശേഷം ഉറങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കുനാലിന്റെ മുറിയില്‍ നിന്ന് പുക ഉയരുന്നത് കണ്ടാണ് സമീപത്തെ മുറികളില്‍ ഉറങ്ങികിടന്ന മറ്റു തൊഴിലാളികള്‍ സംഭവം അറിഞ്ഞത്. മുഖവും ശരീര ഭാഗങ്ങളും തകര്‍ന്ന നിലയിലാണ് കാണപ്പെട്ടതെന്ന് ദൃക്സാക്ഷി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!