KSDLIVENEWS

Real news for everyone

മതനിരപേക്ഷത സംരക്ഷിക്കുന്ന കാര്യത്തില്‍ രാജ്യം ഉറ്റുനോക്കുന്നത് ഇടതുപക്ഷത്തെ – പിണറായി

SHARE THIS ON

കോഴിക്കോട്: മതനിരപേക്ഷത തകർക്കാനുളള ഹീനമായ ശ്രമങ്ങൾ രാജ്യത്തിന്റെ പലഭാഗങ്ങളിലും വലിയതോതിലാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന് കാരണം മതനിരപേക്ഷത ഒരിക്കലും അംഗീകരിച്ചിട്ടില്ലാത്ത ആർഎസ്എസും സംഘപരിവാറുമാണെന്നും അദ്ദേഹം ആരോപിച്ചു. കോഴിക്കോട് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആർഎസ്എസ് നേതൃത്വം കൊടുക്കുന്ന അല്ലെങ്കിൽ അവരുടെ നേതൃത്വം അംഗീകരിക്കുന്ന ഭരണ നേതൃത്വമാണ് ഇന്ന് കേന്ദ്ര സർക്കാരിനുളളത്. കേന്ദ്രസർക്കാർ സ്വീകരിക്കുന്ന പല നടപടികളും മതനിരപേക്ഷതയെ തകർക്കാൻ സഹായിക്കുന്നുണ്ട്. മതനിരപേക്ഷത ഉറപ്പുനൽകുന്ന ഭരണഘടനയെയും തകർക്കാനുളള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. മതനിരപേക്ഷത തകർക്കുന്നതിനുളള പ്രസ്ഥാനങ്ങൾ ചെറുതും വലുതുമായി രാജ്യത്ത് ഉയർന്നുവരുന്നുണ്ട്.

മതനിരപേക്ഷതയെ സംരക്ഷിക്കാൻ വിട്ടിവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്നത് പ്രതിപക്ഷമാണ് എന്ന് തിരിച്ചറിയുന്നവർ ഇടതുപക്ഷത്തെയാണ് പ്രത്യാശയോടെ ഉററുനോക്കുന്നത്. മതനിരപേക്ഷത സംരക്ഷണത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ലെന്നതാണ് നമ്മുടെയും രാജ്യത്തിന്റെയും അനുഭവം. എല്ലാ ഘട്ടത്തിലും അവർ വർഗീയതുമായി സമരസപ്പെട്ടുപോകുകയാണ് ചെയ്യുന്നത്.’ – മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്ത് ഏറ്റവും കൂടുതൽ ഉത്കണ്ഠ ജനങ്ങളിൽ ഉണ്ടാക്കിയ പ്രശ്നമാണ് പൗരത്വ നിയമഭേദഗതി. ആ പ്രശ്നം വന്നപ്പോൾ ഇവിടെ എൽഡിഎഫ് സർക്കാരിന് ഒരു സംശയവുമുണ്ടായില്ല. പ്രക്ഷോഭമാർഗത്തിലേക്ക് തിരിഞ്ഞു ഒന്നിച്ച് പ്രതിഷേധിക്കാമെന്ന് പ്രതിപക്ഷത്തോട് പറഞ്ഞു. എന്നാൽ അവർ തീരുമാനിച്ചത് യോജിച്ച പ്രക്ഷോഭം വേണ്ടെന്നാണ്. ബിജെപി ഉയർത്തുന്ന മുദ്രാവാക്യത്തെ ഒന്നിച്ച് എതിർക്കാൻ കോൺഗ്രസ് തയ്യാറല്ല. മുഖ്യമന്ത്രി ആരോപിച്ചു.

ഗുരുവായൂരിൽ മുസ്ലീംലീഗ് സ്ഥാനാർഥിയായ കെ.എൻ.എ. ഖാദർ ബി.ജെ.പി.യെ പ്രീണിപ്പിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വീണ്ടും മുഖ്യമന്ത്രി ആരോപിച്ചു. നേമത്ത് കഴിഞ്ഞ തവണ ബിജെപി വിജയിച്ചത് യുഡിഎഫ്-ബിജെപി ഒത്തുകളിയുടെ ഭാഗാമായാണ്്. ബിജെപി നേതാവ് തന്നെ ഇക്കാര്യം തുറന്നുസമ്മതിച്ച കാര്യവും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!