KSDLIVENEWS

Real news for everyone

ഹോസങ്കടിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് 22 കാരൻ മരിച്ചു : സുഹൃത്തിന് ഗുരുതര പരിക്ക്

SHARE THIS ON

കാസർകോട് : ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. കുമ്പള മഹാത്മാ കോളേജ് വിദ്യാർത്ഥിയായ ആദിൽ(22) ആണ് മരിച്ചത്. മഞ്ചേശ്വരത്തിനടുത്ത് ഹൊസങ്കടിയിലാണ്r അപകടം നടന്നത്. ആദിലിനൊപ്പം ബൈക്കിലുണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥിക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. കുട്ടിയെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആദിൽ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!