KSDLIVENEWS

Real news for everyone

ഉച്ചഭക്ഷണ വിതരണത്തില്‍ ഡിവൈഎഫ്‌ഐ മാതൃകയെന്ന് സുധാകരന്‍, കണ്ടുപഠിക്കാന്‍ കോണ്‍ഗ്രസിന് ഉപദേശം

SHARE THIS ON

കോഴിക്കോട്: സംസ്ഥാനത്ത് എല്ലാ ജില്ലകളിലെയും സര്‍ക്കാര്‍ ആശുപത്രികളില്‍ ഡിവൈഎഫ്‌ഐ നടത്തുന്ന ഉച്ചഭക്ഷണവിതരണം മാതൃകയാക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ നേതൃസംഗമവേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു ദിവസം പോലും ഡി വൈ എഫ് ഐ ഭക്ഷണ വിതരണം മുടക്കിയിട്ടില്ല. ഇത്തരം ശൈലികള്‍ കോണ്‍ഗ്രസ് ഏറ്റെടുത്ത് നടപ്പാക്കണമെന്നും സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസ് വേദിയില്‍ കെപിസിസി പ്രസിഡന്‍റ് ഡിവൈഎഫ്‌ഐ മാതൃകയെ ഉയര്‍ത്തി കാണിച്ചത് ചര്‍ച്ചയായിരിക്കുകയാണ് ഇപ്പോള്‍.

രാവിലെ മുതല്‍ രാത്രിവരെ ഖദറിട്ട് ഉടയാതെ നില്‍ക്കുന്നതല്ല രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. സാമൂഹിക സേവനവും ജീവകാരുണ്യ പ്രവര്‍ത്തനവും കൂടിച്ചേരുന്നതാണ് രാഷ്ട്രീയമെന്നും സതീശന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!