സാമൂഹ്യ പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരിക്ക് ഡോക്ടറേറ്റ്

ഷാർജ: യു.എ.ഇയിലെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളില്‍ മികവ് തെളിയിച്ച പ്രതിഭകള്‍ക്ക് ഇന്‍റര്‍നാഷ്ണല്‍ ആന്‍റി കറപ്ഷന്‍ ഹ്യുമന്‍ റൈറ്റ്സ് കൌണ്‍സില്‍ ഡോക്ടറേറ്റ് നൽകി ആദരിച്ച പട്ടികയിൽ മലയാളികളുടെ പ്രിയപ്പെട്ട അഷ്‌റഫ് താമരശ്ശേരിയും.
ഷാര്‍ജയില്‍ വെച്ചായിരുന്നു ചടങ്ങ്. “പ്രിയ സഹോദരങ്ങളുടെ സ്നേഹ സാഹോദര്യങ്ങളാണ് എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കരുത്ത് നല്‍കുന്നത്. എന്നിരുന്നാലും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഈ അംഗീകാരം മുതല്കൂട്ടാകുമെന്നു കരുതുന്നു” ഡോക്ടറേറ്റ് സ്വീകരിച്ച ശേഷം അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു

