സീതാംഗോളിയിലെ സര്‍ക്കാര്‍ മദ്യശാലക്ക് സമീപം മധ്യവയസ്കനെ തലക്കടിച്ചു കൊന്നു; പ്രതിക്കുവേണ്ടി വ്യാപക തിരച്ചില്‍

കാസർകോട്: സീതാംഗോളിയിലെ ബിവറേജസ് മദ്യക്കടക്ക് സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിന് പിറകുവശത്തു മധ്യവയസ്കനെ തലക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ബാപ്പാലിപ്പൊനം കുണ്ടിക്കാനയിലെ ഇബ്രാഹിമിന്റെ്റെ മകൻ സെഫിയാദാ (45)ണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരവടി ഉപയോഗിച്ച് തലക്കടിച്ചാണ് കൊലപ്പെടുത്തിയതെന്നും തിരിച്ചറിഞ്ഞു. ഇയാളെ മർദ്ദിക്കാനുപയോഗിച്ചെന്നു കരുതുന്ന മരവടി ജഡത്തിനടുത്ത് നിന്ന് പൊലീസ് കണ്ടെടുത്തു. മൃതദേഹം ജില്ലാ സഹകരണാശുപത്രി മോർച്ചറിയിലെത്തിച്ചു. സിസിടിവി കേന്ദ്രീകരിച്ചും അല്ലാതെയും പൊലീസ് വ്യാപകമായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇൻസ്പെക്ടർ ബൈജു കെ ജോസ്, എസ്ഐമാരായ സി സനിത്ത്, അനന്തകൃഷ്ണ മേനോൻ എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകുന്നു.

