പ്രതിപക്ഷ നേതാവിന് എന്തോ സംഭവിച്ചു; ആ സ്ഥാനത്തിരിക്കാൻ അർഹനല്ല: പി.രാജീവ്

കൊച്ചി∙ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആ സ്ഥാനത്തിരിക്കാൻ അർഹനല്ലെന്ന് മന്ത്രി പി.രാജീവ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിനെ അപകീർത്തിപ്പെടുത്തും വിധം അശ്ലീല വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ, വി.ഡി.സതീശന്‍ നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
പ്രതിപക്ഷ നേതാവിന് എന്തോ സംഭവിച്ചിട്ടുണ്ടെന്നും ഒരു അശ്ലീല വിഡിയോ കിട്ടിയാൽ ആരാണ് പ്രചരിപ്പിക്കാത്തതെന്ന് ചോദിച്ചതു വഴി, ആ സ്ഥാനത്തിരിക്കാൻ അദ്ദേഹം അർഹനല്ലെന്ന പ്രഖ്യാപനമാണ് സ്വയം നടത്തിയതെന്നും മന്ത്രി പറഞ്ഞു.

