KSDLIVENEWS

Real news for everyone

കർണാടക മുഖ്യമന്ത്രിയായി ബസവരാജ്​ ബൊമ്മൈ അധികാരമേറ്റു

SHARE THIS ON

ബെംഗളൂരു: ബസവരാജ് ബൊമ്മൈ കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കര്‍ണാടകയുടെ 23ാമത് മുഖ്യമന്ത്രിയാണ് ബസവരാജ്. 10.30ന് ബിജെപി നേതാക്കള്‍ക്കൊപ്പം രാജ്ഭവനിലെത്തി അദ്ദേഹം 11 മണിക്ക് സത്യവാചകം ചൊല്ലി. രാജിവച്ച മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു ബിജെപിയിലെ പടലപ്പിണക്കങ്ങള്‍ കാരണം യെഡിയൂരപ്പ രാജിവച്ചതിനെ തുടര്‍ന്നാണ് ബസവരാജ് മുഖ്യമന്ത്രിയായത്. ലിംഗായത്ത് സമുദായക്കാരനായ ബസവരാജ്, യെഡിയൂരപ്പയുടെ അടുത്ത വ്യക്തിയുമാണ്. അദ്ദേഹത്തിന്റെ പേര് നിര്‍ദേശിച്ചത് യെഡിയൂരപ്പ തന്നെയാണ് എന്നായിരുന്നു വാര്‍ത്തകള്‍. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനങ്ങള്‍ അപ്പടി പാലിക്കുന്ന വ്യക്തിയായ ബസവരാജ് ആര്‍എസ്എസ് പശ്ചാത്തലമില്ലാത്ത ബിജെപി നേതാവാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!