കോഴക്കേസ്: പാര്‍ഥ ചാറ്റര്‍ജിയെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കി; വ്യവസായ വകുപ്പ് മമത ഏറ്റെടുത്തു

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പാര്‍ഥ ചാറ്റര്‍ജിയെ ബംഗാള്‍ മന്ത്രിസഭയില്‍ നിന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി നീക്കി. അധ്യാപക നിയമന കോഴക്കേസില്‍ പാര്‍ഥ ചാറ്റര്‍ജിയെ ഇ.ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മമതയുടെ നടപടി. മമതയുടെ അധ്യക്ഷതയില്‍ വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം.
പാര്‍ഥ ചാറ്റര്‍ജി മന്ത്രിയായിരുന്ന വ്യവസായ വകുപ്പിന്റെ ചുമതല മമതാ ബാനര്‍ജി തന്നെ ഏറ്റെടുക്കുകയും ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സെക്രട്ടറി ജനറല്‍ സ്ഥാനത്തുനിന്നും പാര്‍ഥയെ മാറ്റിയേക്കുമെന്നാണ് സൂചന. പാര്‍ഥയെ മന്ത്രിസഭയില്‍ നിന്നും പാര്‍ട്ടി സ്ഥാനങ്ങളില്‍നിന്നും പുറത്താക്കണമെന്ന് തൃണമൂല്‍ വക്താവ് കുനാല്‍ ഘോഷ് ആവശ്യപ്പെട്ടിരുന്നു.

