KSDLIVENEWS

Real news for everyone

ആവശ്യമെങ്കില്‍ ‘യോഗി ആദിത്യനാഥ് മാതൃക’ പിന്തുടരും; മുന്നറിയിപ്പുമായി കര്‍ണാടക മുഖ്യമന്ത്രി

SHARE THIS ON

ബെംഗളൂരു: സംസ്ഥാനത്ത് ആവശ്യമെങ്കില്‍ വര്‍ഗീയ ശക്തികളെ തടയാന്‍ സംസ്ഥാനത്ത് “യോഗി ആദിത്യനാഥ് മാതൃക” പിന്തുടരുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. യുവമോര്‍ച്ച നേതാവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കടുത്ത വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. ബെല്ലാരെയില്‍ പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ടുപേര്‍ക്ക് തീവ്ര ഇസ്ലാമിക സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്നാണ് സൂചന. കൊലപാതകം പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

തങ്ങളെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയുന്നില്ലെന്ന് പ്രഖ്യാപിച്ച്‌ യുവനേതാക്കള്‍ കൂട്ടരാജിഭീഷണി മുഴക്കി. ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ ബൊമ്മൈ സര്‍ക്കാര്‍ ഹിന്ദു സംഘടനാ പ്രവര്‍ത്തകരുടെ ജീവന്‍ സംരക്ഷിക്കുന്നില്ലെന്ന് ആരോപണമുയര്‍ന്നു. ഉത്തര്‍പ്രദേശിലെ സാഹചര്യം കണക്കിലെടുക്കുമ്ബോള്‍ യോഗി ആദിത്യനാഥാണ് മുഖ്യമന്ത്രിയെന്ന നിലയില്‍ സംസ്ഥാനം കൈകാര്യം ചെയ്യാന്‍ യോഗ്യന്‍. കര്‍ണാടകയില്‍, വര്‍ഗീയ ശക്തികളെ നേരിടാന്‍ ഞങ്ങള്‍ വ്യത്യസ്ത രീതിയാണ് സ്വീകരിക്കുന്നത്. സാഹചര്യം ഉണ്ടായാല്‍, യോഗി മാതൃക ഇവിടെയും നടപ്പിലാക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കുറ്റവാളികള്‍ക്ക് കനത്ത പിഴയും അവരുടെ അനധികൃത സ്വത്തുക്കള്‍ക്ക് ബുള്‍ഡോസര്‍ ഉപയോഗിച്ച്‌ തകര്‍ത്തുമാണ് യോഗി മോഡല്‍ ചര്‍ച്ചയായത്. കുറ്റവാളികള്‍ക്കെതിരെ ഞങ്ങള്‍ കര്‍ശന നടപടിയെടുക്കും. അവരെ പിന്തുണയ്ക്കുന്ന സംഘടനകയും വെറുതെവിടില്ലെന്ന് ബൊമ്മൈ കൂട്ടിച്ചേര്‍ത്തു. യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തുന്നത് പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രവീണിന്റെ കൊലയാളികളെ യുപി മോഡലില്‍ വെടിവെച്ച്‌ കൊല്ലണം: കര്‍ണാടക എംഎല്‍എ

കൊല്ലപ്പെട്ട പ്രവീണിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 25 ലക്ഷം രൂപയും ബിജെപി നിന്ന് 25 ലക്ഷം രൂപയും നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊലപാതകത്തില്‍ ഞങ്ങള്‍ക്ക് രോഷമുണ്ട്. ശിവമോഗയില്‍ ഹര്‍ഷയുടെ (ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍) കൊലപാതകത്തിന് ശേഷം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ മറ്റൊരു കൊലപാതകവും നടന്നു. സമാധാനം തകര്‍ക്കാനും വിദ്വേഷം വിതയ്ക്കാനുമുള്ള ദേശവിരുദ്ധ ശക്തികളുടെ ഗൂഢാലോചനയാണ് കൊലപാതകമെന്നും മുഖ്യമന്ത്രി പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് പോലുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംഘടനകളെയും വ്യക്തികളെയും പൂര്‍ണമായും ഇല്ലാതാക്കാന്‍സംസ്ഥാനത്ത് പ്രത്യേക പരിശീലനം ലഭിച്ച ഒരു കമാന്‍ഡോ സേനയെ രൂപീകരിക്കാന്‍ തീരുമാനിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!