KSDLIVENEWS

Real news for everyone

കുന്നംകുളത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കരുതല്‍ തടങ്കലില്‍; കേച്ചേരിയില്‍ മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി പ്രയോഗം

SHARE THIS ON

തൃശൂര്‍: കേച്ചേരിയില്‍ മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി പ്രയോഗം. കരിങ്കൊടി പ്രയോഗം മുന്‍കൂട്ടിക്കണ്ട് കുന്നംകുളത്ത് കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് കരുതല്‍ തടങ്കലിലാക്കിയിരുന്നു.എന്നാല്‍, ഇതിനു പിന്നാലെയാണ് തൃശൂര്‍ കേച്ചേരിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി കാണിച്ചത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ മുബാറക് കേച്ചേരി, ധനേഷ് ചുള്ളിക്കാട്ടില്‍, ഗ്രീഷ്മ സുരേഷ് എന്നിവരാണ് കേച്ചേരിയില്‍ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രി കോഴിക്കോട്ടുനിന്ന് ആലുവയിലേക്ക് പോകുന്ന വഴിക്കായിരുന്നു പ്രതിഷേധം.


കോഴിക്കോട്ടുനിന്നുള്ള യാത്രയ്ക്കിടെ മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി പ്രയോഗമുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നേരത്തെ കുന്നംകുളത്ത് കോണ്‍ഗ്രസ് നേതാക്കളെ കരുതല്‍ തടങ്കലിലാക്കിയത്. നഗരസഭാ കൗണ്‍സിലര്‍ ഉള്‍പ്പെടെ മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയായിരുന്നു കുന്നംകുളം പൊലീസിന്റെ നടപടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!