KSDLIVENEWS

Real news for everyone

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ കനത്ത മഴ തുടരും; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ കനത്ത മഴ തുടരും. ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദത്തിന്‍റെയും അറബിക്കടലിലെ ന്യൂനമർദ്ദപാത്തിയുടെയും പ്രഭാവത്തിൽ തിങ്കളാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി,പാലക്കാട്,മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളില്‍ നാളെ യെല്ലോ അലർട്ടാണ്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!