‘സഭയില്‍ എന്നെ പുകഴ്ത്തി സംസാരിക്കരുത്’; പാര്‍ട്ടി എംഎല്‍എമാര്‍ക്ക് മുന്നറിയിപ്പുമായി സ്റ്റാലിന്

ചെന്നൈ: തമിഴ്നാട് നിയമസഭയില്‍ തന്നെ പുകഴ്ത്തി സംസാരിക്കുന്നവര്‍ക്ക് നേരെ മുന്നറിയിപ്പുമായി മുഖ്യമന്ത്രി എം.കെ സ്റ്റാലിന്. സഭയില്‍ തന്നെ പുകഴ്ത്തി സംസാരിച്ച് അനാവശ്യമായി സമയം കളയരുതെന്ന് സ്റ്റാലിന് ആവശ്യപ്പെട്ടു. ഡിഎംകെ എംഎല്‍എമാര്‍ക്ക് നേരെയായിരുന്നു സ്റ്റാലിന്റെ ശാസന.
അതേസമയം കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നയങ്ങള്‍ക്കെതിരെ തമിഴ്നാട് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു. മുഖ്യമന്ത്രി എം.കെ സ്റ്റാലിന് തന്നെയാണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തില്‍ പ്രതിഷേധിച്ച് ബിജെപി അംഗങ്ങള്‍ സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. പ്രമേയം അവതരിപ്പിച്ചതോടെ കാര്‍ഷിക ബില്ലിനെതിരെ പ്രമേയം അവതരിപ്പിച്ച ആറാമത് സംസ്ഥാനമായി മാറി തമിഴ്നാട്.

