KSDLIVENEWS

Real news for everyone

യുപിയില്‍ 13കാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു; 19കാരന്‍ അറസ്റ്റില്‍

SHARE THIS ON

ലക്‌നോ: ഉത്തര്‍പ്രദേശില്‍ പതിമൂന്നുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു. ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയിലാണ് സംഭവം. ബല്ലിയയില്‍ നിന്നും കുട്ടിയെ ഹൈദരാബാദിലേക്ക് കൊണ്ടുപോയി ഒരാഴ്ചയോളം പീഡിപ്പിച്ചുവെന്നാണ് പോലീസ് പറയുന്നത്. നവംബര്‍ 25 നാണ് കുട

്ടിയെ പോലീസ് കണ്ടെത്തിയത്. സംഭവത്തില്‍ കുട്ടിയുടെ അയല്‍വാസിയായ പത്തൊമ്പതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ബല്ലിയയിലെ മണിയാര്‍ സ്റ്റേഷനിലെ പോലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. നവംബര്‍ 18നാണ് കുട്ടിയെ തട്ടികൊണ്ടുപോയതെന്നും കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ കേസെടുത്തിട്ടുണ്ടെന്നും മണിയാര്‍ സ്റ്റേഷന്‍ ഓഫീസര്‍ പറഞ്ഞു.തന്നെ ഹൈദരബാദിലേക്ക് തട്ടികൊണ്ടുപോയെന്നും ഒരാഴ്ചയോളം പീഡിപ്പിച്ചുവെന്നും കുട്ടി മൊഴി നല്‍കിയതായി പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഐ.പി.സി 376, പോക്സോ ആക്റ്റ് വകുപ്പുകള്‍ എന്നിവ കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!