KSDLIVENEWS

Real news for everyone

ആ ചില്ലറ പ്രശ്നമൊക്കെ തീരും; ജനുവരി മുതല്‍ KSRTC ഡിജിറ്റല്‍ ഇടപാട്

SHARE THIS ON

ചില്ലറ കരുതേണ്ട കാര്യമില്ല. കെഎസ്‌ആര്‍ടിസി ബസില്‍ ഇനി ഡിജിറ്റലായി ടിക്കറ്റെടുക്കാം. ഡിജിറ്റല്‍ പണമിടപാടിന് ജനുവരിയില്‍ തുടക്കമാകും. ട്രാവല്‍ കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, ഗൂഗിള്‍ പേ, ക്യൂ ആര്‍ കോഡ് വഴിയെല്ലാം ഇനി കെഎസ്‌ആര്‍ടിസി ബസില്‍ തന്നെ ടിക്കറ്റെടുക്കാനാകും. ഡിജിറ്റല്‍ പേയ്മെന്റിന് ഡിജിറ്റല്‍ ടിക്കറ്റാകും ലഭിക്കുക. പെയ്‌മെന്റ് പൂര്‍ത്തിയായി കഴിഞ്ഞാല്‍ കണ്ടക്ടര്‍ക്ക് ക്യുആര്‍ കോഡ് ലഭ്യമാകും. ഈ ക്യുആര്‍ കോഡ് യാത്രക്കാര്‍ മൊബൈലില്‍ സ്‌കാന്‍ ചെയ്താല്‍ ടിക്കറ്റ് മൊബൈലില്‍ ലഭ്യമാകുന്നതാകും രീതി. ഒപ്പം ചലോ ആപ്പിലൂടെ സഞ്ചരിക്കുന്ന ബസില്‍ തന്നെ സീറ്റ് റിസര്‍വ്വ് ചെയ്യാനുള്ള സൗകര്യവും ഉണ്ടാകും. പദ്ധതിക്ക് ‘ചലോ ആപ്’ എന്ന് സ്വകാര്യ കമ്ബനിയുമായാണ് കരാര്‍. ബസ് ട്രാക്ക് ചെയ്യാനുള്ള സംവിധാനവും ആപ്പിലുള്ളതിനാല്‍ വണ്ടി എവിടെയെത്തിയെന്നും ആപ്പിലൂടെ അറിയാനാകും. ഇത് ആപ്പിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിക്കും എന്നാണ് പ്രതീക്ഷ. അതോടൊപ്പം, ടിക്കറ്റിന്റെ ബാക്കിക്ക് വേണ്ടിയുള്ള കാത്തിരിപ്പും, ചില്ലറയുടെ പേരിലുള്ള തര്‍ക്കങ്ങള്‍ക്കും ഇതോടെ ശമനമാകും എന്ന് കരുതാം. കെഎസ്‌ആര്‍ടിസി 2021 ല്‍ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ഡിജിറ്റല്‍ കാര്‍ഡ് ഉപയോഗിച്ച്‌ ടിക്കറ്റ് എടുക്കാവുന്നതായിരുന്നു രീതി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!